Home Entertainment Celebrities

പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വീണ്ടും തന്റെ ആരാധകര്‍ക്ക് അരികിലേക്ക് വിജയ്

74

അങ്ങനെ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുകയാണ് തമിഴ് താരം വിജയ്. ഫെബ്രുവരി 2 ആയിരുന്നു ആ പ്രഖ്യാപനം. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി വിജയ് തന്നെ പ്രഖ്യാപിച്ചു. തന്റെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും ഈ താരം അറിയിച്ചു. എന്നാൽ വിജയ് സിനിമ വിടുന്നതിൽ ആരാധകരും സങ്കടത്തിലാണ്.

Advertisements

എന്നാൽ നടന്റെ ഈ തീരുമാനത്തിന് മികച്ച പിന്തുണ തന്നെയാണ് ലഭിക്കുന്നത്. ഇപ്പോൾ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിൻറെ (ഗോട്ട്) ലൊക്കേഷനിൽ തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി വീഡിയോ ആണിത്.

പാർട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്.

നിരവധി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്. അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement