Home Entertainment Celebrities

മഞ്ജു വാര്യര്‍ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കോ ; കേട്ട വാര്‍ത്ത സത്യമോ ?

134

തമിഴ് താരം വിജയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയായിരുന്നു. സിനിമ ഉപേക്ഷിച്ചുകൊണ്ടാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് വിജയ് കടക്കുന്നത്. ഇതിന് പിന്നാലെ മലയാളത്തിലെ സൂപ്പർ താരം മഞ്ജുവാര്യരും വരുന്ന ഇലക്ഷനിൽ സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പരന്നിരിക്കുകയാണ്.

Advertisements

എന്നാൽ മഞ്ജു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പതിവ് കാഴ്ച ആയിരിക്കുകയാണ്. നേരത്തെ നിരവധി താരങ്ങൾ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

വരുന്ന ലോക്സഭാ ഇലക്ഷനിൽ ചാലക്കുടിയിൽ എൽഡിഫ് സ്ഥാനാർത്ഥിയായി മഞ്ജു വാര്യർ നിൽക്കും എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്, മുൻ മന്ത്രി രവീന്ദ്രനാഥ്, സിഐടിയു നേതാവ് യുപി തോമസ് എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. ഇവരിൽ ആര് ചാലക്കുടി സ്ഥാനാർത്ഥിയാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകരും.

 

 

Advertisement