Home Entertainment Celebrities

ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല, കറുത്ത കാലുകള്‍ അത് എന്റെ കാലുകളാണ്; സയനോര ഫിലിപ്പ്

163

ആരാധകർ ഏറെയുള്ള ഗായികയാണ് സയനോര ഫിലിപ്പ്. വ്യത്യസ്തമായ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് സയനോര പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരം. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും ഓരോ പോസ്റ്റ് പങ്കുവെക്കുമ്പോഴും സയനോരയ്ക്ക് നേരെ വിമർശനം ശക്തമായിരുന്നു. ഇതിനൊക്കെ മറുപടി കൊടുത്തുകൊണ്ട് ഈ താരം എത്താറുണ്ട്.

Advertisements

ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു. വൈറ്റ് നിറത്തിലുള്ള തുണിയും നെറ്റും ഉപയോഗിച്ചുള്ള വസ്ത്രത്തിൽ സ്‌റ്റൈലൻ ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്. എന്നാൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വിമർശന, അധിക്ഷേപ, ബോഡി ഷെയ്മിംഗ് കമന്റുകളാണ് വന്നത്. ഇതിന് സയനോര മറുപടി കൊടുത്തു.

“ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല.

കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല”, എന്നാണ് സനോര മറുപടിയായി കുറിച്ചത്.

 

Advertisement