മഹിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷം; നടിയെ കുറിച്ച് ഉണ്ണിമുകുന്ദന്‍

30

നടൻ ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യ്ത ജയ് ഗണേഷ് എന്ന ചിത്രത്തിൻറെ പ്രമോഷൻ തിരക്കിലാണ് ഉണ്ണി മുകുന്ദൻ. പ്രമോഷൻ പരിപാടിക്കിടെ സിനിമയിൽ നായികയായി അഭിനയിക്കുന്ന മഹിമയെ കുറിച്ച് ഉണ്ണി സംസാരിച്ചു. ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ഞാനും മഹിമയും ഒന്നിച്ച് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ആദ്യത്തെ സിനിമയിൽ ഞാൻ വില്ലൻ ആയിരുന്നു. അതിൽ മഹിമയെ തലയ്ക്കടിച്ചു കൊല്ലുന്ന വേഷമായിരുന്നു എനിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾ നായികാ നായകനായി അഭിനയിക്കുന്നു. മഹിമയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ആർ ഡി എക്‌സിൽ മികച്ച പെർഫോമൻസ് ആയിരുന്നു മഹിമ കാഴ്ച വച്ചത്. ചിത്രത്തിൻറെ പൂജയുടെ സമയത്ത് ഇത് ഞാൻ മഹിമയോട് പറഞ്ഞിരുന്നു.

also read
നമ്മള്‍ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍; രജിഷ വിജയനൊപ്പം ടോബിന്‍ തോമസ് , ഇതെപ്പോള്‍ എന്ന് ആരാധകര്‍
അപ്പോൾ പുള്ളിക്കാരി വലിയ ഷോക്കിംഗ് റിയാക്ഷൻ ഒക്കെ ഇട്ടു. പക്ഷേ ഞാൻ അവരുടെ ഹാർഡ് വർക്കിനെന ആണ് പ്രശംസിച്ചത്. കാരണം മഹിമയെ അവസാനമായി കാണുമ്പോൾ അവർ ഒരു നായിക നിലയിൽ ആയിരുന്നില്ല. ഇപ്പോൾ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകുന്നു.

മെയിൽ ഡൊമിനേറ്റ് ആയിട്ടുള്ള ഇന്റസ്ട്രിയിൽ ഒരു ഫീമെയിൽ ഇങ്ങനെ കയറി വരുന്നത് ഇൻസ്പെയറിങ് ആയിട്ടുള്ള കാര്യമാണ്. ആ സെൻസിലാണ് ഞാൻ താങ്കളുടെ ഫാനാണ് എന്ന് മഹിമയോട് പറഞ്ഞത് നടൻ പറഞ്ഞു.

Advertisement