Home Entertainment Celebrities

വാലിബന്‍ വീണ്ടും പിറകോട്ട് ; കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം വീണോ?

280

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ചത് പോലുള്ള പ്രതികരണം അല്ല ലഭിച്ചത്.

Advertisements

ചിത്രം റിലീസ് ചെയ്തിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പോഴും ചിത്രത്തെ കുറിച്ചുള്ള പ്രതികരണം വന്നുകൊണ്ടിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ആകാംഷ കൂടുതൽ ആയിരുന്നു. ചിത്രം കണ്ട് നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ചത്.

എന്നാൽ ദിവസങ്ങൾ കൂടുതോറും കളക്ഷൻ മുന്നോട്ട് കൊണ്ടുപോകാൻ വാലിബന് സാധിക്കുന്നില്ല.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള, അതായത് പതിനൊന്ന് ദിവസത്തെ വാലിബന്റെ കളക്ഷനാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ഇത്രയും ദിവസത്തിൽ വാലിബൻ ആകെ നേടിയത് 29.20 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്നും 13.70 കോടി, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും 2.20 കോടി, ഓവർസീസ് 13.30 കോടി എന്നിങ്ങനെയാണ് വാലിബൻ നേടിയത്.

 

Advertisement