Home Entertainment Celebrities

എന്നെ സ്‌നേഹിച്ചുപോയതുകൊണ്ട് അവള്‍ക്ക് ക്രിസ്ത്യാനിയാവേണ്ടി വന്നു, പാര്‍വതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയത് അമ്മായി അച്ഛനും ഒരുപറ്റം ആളുകളും ചേര്‍ന്ന്, ഇന്ന് എന്റെ ഏറ്റവും വലിയ വേദന അതാണ്, ഷോണ്‍ ജോര്‍ജ് പറയുന്നു

448

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. അഭിനയത്തില്‍ സജീവമായിരിക്കെയാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായെത്തിയ ഒരു വാഹനാപകടം തളര്‍ത്തിയത്. ഇന്ന് വീല്‍ച്ചെയറിലാണ് താരം. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജഗതിയോടുള്ള ഇഷ്ടം മലയാളികള്‍ക്ക് കുറഞ്ഞിട്ടില്ല.

Advertisements

ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹം ചെയ്തിരിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായ അഡ്വ ഷോണ്‍ ജോര്‍ജാണ്. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമാണ് ഷോണ്‍ ജോര്‍ജ്. ഷോണിന്റെയും പാര്‍വതിയുടെയും പ്രണയവിവാഹമായിരുന്നു.

Also Read;ആ ഒരൊറ്റ ഉദ്ദേശത്തിലാണ് ഞാന്‍ സുരേഷേട്ടന്റെ വണ്ടിയില്‍ കയറുന്നത്, അദ്ദേഹം അക്കാര്യത്തില്‍ ഒരു സംഭവം തന്നെ, സുരേഷ് ഗോപിയെ കുറിച്ച് മിഥുന്‍ പറയുന്നു

വിവാഹശേഷം പാര്‍വതി മതം മാറിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. ഹിന്ദുവായ ഭാര്യയെ ക്രിസ്ത്യാനിയാക്കിയാണ് താന്‍ വിവാഹം കഴിച്ചതെന്നും തന്റെ അമ്മായി അച്ഛനും ഒരുപറ്റം ആളുകളും ചേര്‍ന്ന് ഭാര്യയെ മതം മാറ്റുകയായിരുന്നുവെന്നും ഷോണ്‍ പറയുന്നു.

മതം മാറിയ ശേഷം പാര്‍വതി ശ്രീകുമാര്‍ അല്‍ഫോണ്‍സാ ഷോണായി. തന്റെ താത്പര്യമോ സമ്മതമോ ചോദിക്കാതെയായിരുന്നു മതംമാറ്റമെന്നും എന്നാല്‍ അന്ന് തനിക്ക് അതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും കല്യാണത്തെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂവെന്നും തന്നെ സ്‌നേഹിച്ചതുകൊണ്ടാണ് അവള്‍ക്ക് മതം മാറേണ്ടി വന്നതെന്നും ഷോണ്‍ പറയുന്നു.

Also Read;ആ ഒരൊറ്റ ഉദ്ദേശത്തിലാണ് ഞാന്‍ സുരേഷേട്ടന്റെ വണ്ടിയില്‍ കയറുന്നത്, അദ്ദേഹം അക്കാര്യത്തില്‍ ഒരു സംഭവം തന്നെ, സുരേഷ് ഗോപിയെ കുറിച്ച് മിഥുന്‍ പറയുന്നു

പാര്‍വതിയെ മതം മാറ്റിയതാണ് ഇന്ന് തന്റെ ഏറ്റവും വലിയ വേദന. പാര്‍വതിയോടുള്ള തന്റെ സ്‌നേഹം കാരണം വിവാഹ സമയത്ത് മതം മാറ്റത്തെ കുരിച്ച് പറഞ്ഞപ്പോള്‍ അതിന്റെ ഗൗരവം തനിക്ക് അത്രത്തോളം മനസ്സിലായിരുന്നില്ലെന്നും ഷോണ്‍ പറയുന്നു.

Advertisement