Home Entertainment Celebrities

വൈകാരികമായി സ്പര്‍ശിക്കാനും പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു; സംവിധായകന്‍ ജിസ് ജോയ്

82

മികച്ച സിനിമയാണ് പ്രേമലു എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുരംഗത്ത് എത്തിയത്. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് .

Advertisements

വൈകാരികമായി സ്പർശിക്കാനും അതേസമയം പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു എന്ന അഭിപ്രായം കുറിച്ച സംവിധായകൻ ഭാവനാ സ്റ്റുഡിയോസ്, ഗിരീഷ് എഡി, കിരൺ ജോസി, ശ്യാം മോഹൻ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ, ഫഹദ് ഫാസിൽ, നസ്ലൻ, മമിത തുടങ്ങിയവരെയും പോസ്റ്റിലൂടെ അഭിനന്ദിച്ചു.

നസ്ലൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമ്മിച്ചിരിക്കുന്നത്.

Advertisement