Home Entertainment Celebrities

മലയാള അക്ഷരമാല എഴുതാന്‍ അറിയില്ലായിരുന്നു, തൊട്ടപ്പുറത്തിരുന്ന കൂട്ടുകാരിയുടെ പേപ്പര്‍ കോപ്പിയടിച്ചു, അവള്‍ ഇന്നെന്റെ ഭാര്യ, പ്ലസ്ടു കാല പ്രണയം തുറന്നുപറഞ്ഞ് ടൊവിനോോ

142

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read:അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, എന്റെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല, വൈറലായി എലിസബത്തിന്റെ കുറിപ്പ്

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. പ്രണയ വിവാഹമായിരുന്നു ടൊവിനോയുടെത്. ഇപ്പോഴിതാ വാാലന്റൈന്‍സ് ഡേയില്‍ തന്റെ പ്ലസ്ടു കാലത്തെ പ്രണയം ഓര്‍ത്തെടുക്കുകയാണ് താരം.

തങ്ങളെ രണ്ടാളെയും അടുപ്പിക്കുന്നത് പ്ലസ് ടു കാലത്ത് തോന്നിയ ഒരു ഇഷ്ടമാണ്. എന്നാല്‍ പല സൗഹൃദങ്ങളും വളരുമ്പോള്‍ മറക്കാറുണ്ടെന്നും തങ്ങള്‍ തീരുമാനിച്ചത് ഒന്നിച്ച് ജീവിക്കാനായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ തങ്ങളോട് അക്ഷരമാല എഴുതാന്‍ പറഞ്ഞു.

Also Read:ഹണിമൂണിന് ബാംഗ്ലൂരിലേക്ക് ആണോ പോയത്; കിടിലന്‍ ഫോട്ടോ പങ്കുവെച്ച് ഗോപിക അനില്‍

തനിക്ക് അറിയില്ലായിരുന്നു. തന്റൊപ്പം ഇരുന്നവര്‍ക്കും അറിയില്ലായിരുന്നുവെന്നും അങ്ങനെ അടുത്ത ബെഞ്ചിലിരുന്ന ലിഡിയയോട് ചോദിച്ചുവെന്നും അവള്‍ അവളെഴുതിയ പേപ്പര്‍ തനിക്ക് തന്നുവെന്നും അങ്ങനെയായിരുന്നു തങ്ങളുടെ അടുപ്പത്തിന്റെ തുടക്കമെന്നും ടൊവിനോ പറയുന്നു.

Advertisement