Home Entertainment Celebrities

ജോര്‍ജുകുട്ടിയുടെ മകളും ബിഗ് ബോസ് വീട്ടില്‍, രസകരമായ സംഭാഷണത്തിലൂടെ അന്‍സിബയെ സ്വാഗതം ചെയ്തു മോഹന്‍ലാല്‍

111

അങ്ങനെ മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം തന്നെ സാധാരണക്കാരില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടി അന്‍സിബ ഹസന്‍ ആണ് ആദ്യം മത്സരാര്‍ത്ഥിയായി എത്തിയത്.

Advertisements

ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത് അന്‍സിബ ആയിരുന്നു.

ജോര്‍ജുകുട്ടിയുടെ മകള്‍ അല്ലെ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചുകൊണ്ട് താരം പറഞ്ഞത്. അച്ഛാ എന്ന് വിളിച്ചാണ് അന്‍സിബ ഷോയില്‍ എത്തിയത്. ശേഷം അന്‍സിബയുടെ പ്രൊഫൈല്‍ കാണിക്കുന്നുണ്ട്.

അതേസമയം റിയല്‍ ലൈഫില്‍ അന്‍സിബ ആരാണെന്ന് തനിക്ക് അറിയില്ലെന്നും. അത് തനിക്കും പുറത്തുള്ളവര്‍ക്കും കണ്ടുപിടിക്കാനുള്ള അവസരമാണ് ഇതെന്നും നടി പറയുന്നു. അതേസമയം ആദ്യമായി എത്തിയ ആളാണെന്നും അവസാനത്തെ ആളായി പോകാന്‍ കഴിയട്ടെ എന്നും മോഹന്‍ലാല്‍ അന്‍സിബയോട് പറഞ്ഞു.

 

 

Advertisement