മറ്റുള്ളവര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, എനിക്ക് കിട്ടിയ ഭാഗ്യമാണ് ദിയ; കാമുകിയെക്കുറിച്ച് അശ്വിന്‍

61

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ കൃഷ്ണയും അശ്വിനും. ഏറെ നാള്‍ സുഹൃത്തുക്കള്‍ ആയി കഴിഞ്ഞിരുന്ന ഇരുവരും ഈ അടുത്താണ് പരസ്പരം പ്രണയം തുറന്നു പറഞ്ഞത്. ഇപ്പോള്‍ തങ്ങളുടെ പ്രണയകാലം ആഘോഷിക്കുകയാണ് ഇരുവരും. ഒന്നിച്ചുള്ള വീഡിയോസ് പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

Advertisements

ഇപ്പോള്‍ ദിയയുടെ ചാനലില്‍ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയിലൂടെയാണ് ഇരുവരും മനസ്സ് തുറന്നത്. ഇതില്‍ തന്റെ മൂന്നാമത്തെ റിലേഷന്‍ഷിപ്പ് ആണിതെന്ന് അശ്വിന്‍ പറഞ്ഞു. അതേസമയം ആളുകള്‍ കമന്റ് ചെയ്യുന്നത് അശ്വിന് റിലേഷന്‍ഷിപ്പുകളെ കുറിച്ചൊന്നും അറിയാത്ത പാവമാണെന്നും ആള്‍ക്കാരെ മാറ്റി കളിക്കുന്ന ആളാണ് ഞാന്‍ എന്നുമാണ് പറയുന്നതെന്ന് ദിയ പറഞ്ഞു.

അതേസമയം ദിയയെ ബാക്കിയുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്ന ഒരു സ്വഭാവം എന്തെന്ന് ചോദിച്ചപ്പോള്‍ അശ്വിന്‍ പറഞ്ഞത്. ദിയ ഭയങ്കര സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണെന്നാണ്.

എതിരെ അമ്പതു പേരുണ്ടെങ്കിലും, ആരുടെ മുഖത്ത് നോക്കിയും തനിക്ക് തോന്നിയ കാര്യം പറയുമെന്നാണ് അശ്വിന്‍ പറയുന്നത്. അതേസമയം റൂഡ് ആയിട്ടുള്ളൊരു ആളല്ല താനെന്ന് ദിയ പറയുന്നത്. പങ്കാളിയുടെ വിജയം ആഗ്രഹിക്കുന്ന, എന്താണ് അവര്‍ക്ക് ഏറ്റവും ബെസ്റ്റ് എന്ന് ചിന്തിക്കുന്ന ആളാണ് ദിയയെന്ന് അശ്വിന്‍ പറയുന്നുണ്ട്.

തനിക്ക് കിട്ടിയ ഭാഗ്യമാണ് ദിയ എന്നും മറ്റുള്ളവര്‍ എന്തുവേണേലും പറഞ്ഞോട്ടെ എന്നും അശ്വിന്‍ പറഞ്ഞു.

 

Advertisement