ദുബായ് ഗേള്‍; തന്റെ കിടിലന്‍ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയങ്കരി

24

മുല്ല എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ട് കടന്നുവന്ന് പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മീര നന്ദന്‍. തന്റെ ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടര്‍ന്ന് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല മീരയ്ക്ക്, അതുകൊണ്ടുതന്നെ മറ്റു ഭാഷകളിലേക്ക് പോയി.

Advertisements

മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ആണ് മീരയുടെ കടന്നുവരവ് . ഇപ്പോള്‍ റേഡിയോ കമ്പനികളില്‍ വര്‍ക്ക് ചെയ്യുകയാണ് മീര. ഈ അടുത്ത് തന്റെ വിവാഹം ഉറപ്പിച്ച സന്തോഷമെല്ലാം നടി തന്നെ അറിയിച്ചിരുന്നു.

തന്റെ ദുബായ് ലൈഫ് ശരിക്കും ആസ്വദിക്കുകയാണ് മീര. ഇവിടെ നിന്നുള്ള ഫോട്ടോ പങ്കുവെച്ചും നടി എത്താറുണ്ട്. മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മീരാ നന്ദന്‍ അത്തരം വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

.

ചിലതിനു താഴെ വിമര്‍ശനം വരാറുണ്ടെങ്കിലും ഇതൊന്നും മീര മൈന്‍ഡ് ചെയ്യാറില്ല. ഇപ്പോള്‍ തന്റെ പുത്തന്‍ ഫോട്ടോസ് ആണ് നടി പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്.

2015ല്‍ ദുബായിലെ റെഡ് എഫ് എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഗോള്‍ഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. ഇന്നും റേഡിയോ ജോക്കിയായി തന്നെയാണ് താരം മുന്നോട്ട് പോവുന്നത്.

 

Advertisement