Home Entertainment Celebrities

ശ്രദ്ധിച്ച് വണ്ടി ഓടിക്കു; പുറകെ വന്ന ആരാധകനോട് നടന്‍ വിജയ്

94

ഒരു തമിഴ് നടന്‍ ആണെങ്കില്‍ പോലും കേരളത്തിലും  നടന്‍ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ. 14 വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് വിജയ്. താരത്തെ കാണാന്‍ നിരവധി പോണ് എത്തിയത്.

Advertisements

വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് വിജയ് തിരുവനന്തപുരത്തെത്തിയത്.

നടന്റെ വണ്ടി ഫോളോ ചെയ്ത് നിരവധി ആരാധകരാണ് വന്നത്. ഇതില്‍ ചില ആരാധകരോട് മുന്നോട്ട് നോക്കി ശ്രദ്ധയോടെ വണ്ടി ഓടിക്കാന്‍ വിജയ് നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ കാണാം.

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‌യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‌യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. വിജയ് അതിനിടയില്‍ കാറിന്റെ റൂഫ് വഴി ആരാധകരെ അഭിസംബോധന ചെയ്തു.

 

 

 

Advertisement