Home Entertainment Celebrities

‘തലൈവര്‍ 171’എത്തുന്നു; ചിത്രത്തെ കുറിച്ച് ലോകേഷ് കനകരാജ് തുറന്ന് പറഞ്ഞു

95

ലോകേഷ് കനകരാജ് ചിത്രങ്ങള്‍ക്ക് എന്നും വന്‍ കയ്യടിയാണ് ലഭിക്കാര്‍. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ലിയോ എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Advertisements

അതേസമയം ഇപ്പോഴിതാ നടന്‍ രജനികാന്തിനെ വെച്ചുകൊണ്ട് പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ലോകേഷ് . ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.

സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നു. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

Advertisement