കാഴ്ച മങ്ങിക്കൊണ്ടിരിക്കുകയാണ്, മാസംതോറും മരുന്ന് വാങ്ങാന്‍ വേണം 20000 രൂപ, ഇനി വില്‍്ക്കാന്‍ ബാക്കിയൊന്നുമില്ല, നടന്‍ കിഷോര്‍ പറയുന്നു

401

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കിഷോര്‍. മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായ കിഷോര്‍ നടനായും വില്ലനായും പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കിഷോറിന് കഴിഞ്ഞിട്ടുണ്ട്.

Advertisements

മിക്കപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതിന് ശേഷം നല്ലൊരു സ്വഭാവ നടനായി തിളങ്ങുകയായിരുന്നു താരം. തിരുവനന്തപുരം പാലോട് സ്വദേശിയായ കിഷോറിന്റെ ഭാര്യ സരിതയാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

Also Read:വേണ്ടത്ര സമയമെടുക്കുക, കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; ആരതിയുടെ വാക്കുകള്‍, ഇവര്‍ പിരിഞ്ഞോ ?

ഇന്ന് അസുഖങ്ങളുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് കിഷോര്‍. പിറ്റിയൂട്ടറി ഗ്ലാന്‍ഡില്‍ സിസ്റ്റ് വന്നതിനാല്‍ കാഴ്ച മങ്ങിക്കൊണ്ടിരിക്കുകയാണെന്നും സ്റ്റിരോയിഡിലാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതെന്നും സീരിയലില്‍ അഭിനയിച്ച് കിട്ടുന്ന കാശ് തനിക്ക് മരുന്ന് വാങ്ങാന്‍ പോലും തികയുന്നില്ലെന്നും കിഷോര്‍ പറയുന്നു.

നമുക്ക് പാര്‍്ക്കാം മുന്തിരിത്തോപ്പുകള്‍ എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് തലകറക്കം വന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ആദ്യം ലിവര്‍ പോയെന്നാണ് പറഞ്ഞതെന്നും എന്നാല്‍ എത്ര ചികിത്സിച്ചിട്ടും തലകറക്കവും ബോധക്ഷയവും മാറിയിരുന്നില്ലെന്നും വീണ്ടും ഡോക്ടറെ കണ്ട് ടെസ്റ്റുകള്‍ ചെയ്തപ്പോഴാണ് തലച്ചോറിനകത്ത് പിറ്റിയൂട്ടറി ഗ്ലാന്‍ഡിനനകത്ത് ഒകു സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തിയതെന്നും കിഷോര്‍ പറയുന്നു.

Also Read:സന്തോഷം കൊണ്ട് പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് ബ്ലെസി; ഇത് ആടുജീവിതത്തിന്റെ വിജയ ആഘോഷം

ഒരു മാസം മരുന്ന് വാങ്ങാന്‍ 20000 രൂപയോളം വേണം. ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണമെന്നും മിക്കപ്പോഴും ആശുപത്രിയിലാണെന്നും സീരിയലില്‍ നിന്നും കിട്ടുന്ന തുകകൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കിഷോര്‍ പറയുന്നു.

Advertisement