Home Entertainment Celebrities

നിന്റെ ജീവിതസാഹചര്യമല്ല അവന്റേത്, അവനെ കെട്ടരുതെന്ന് മമ്മൂക്ക കടുപ്പിച്ച് പറഞ്ഞു, ആ വാക്കുകള്‍ ധിക്കരിച്ചാണ് സുരേഷേട്ടനെ വിവാഹം ചെയ്തത്, വെളിപ്പെടുത്തലുമായി മേനക

200

മലയാളികള്‍ മറക്കാന്‍ സാധ്യതയില്ലാത്ത താരമാണ് മേനക. 80 കളിലെ മിന്നും താരമായിരുന്നു മേനക. സൂപ്പര്‍ താരങ്ങളുടെ ജോഡിയായി ഒരു പിടി നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ശങ്കറും- മേനകയുമാണ് ഒരു കാലത്ത് ഹിറ്റ് ജോഡികള്‍ എന്നറിയപ്പെട്ടിരുന്നത്.

Advertisements

ഇരുവരും വിവാഹിതരാകും എന്ന് കരുതിയിരുന്നവര്‍ അന്ന് ഏറെയായിരുന്നു. പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇരുവരും വ്യത്യസ്തരായവരെ തിരഞ്ഞെടുത്തു. അതില്‍ മേനക തിരഞ്ഞെടുത്തത് സുരേഷ് കുമാറിനെയാണ്.

Also Read:നിങ്ങളുടെ അഭാവം എന്റെ ഹൃദത്തില്‍ ഭയങ്കരമായ ഭാരം സൃഷ്ടിക്കുന്നു, തിരിച്ചുവരവ് അസാധ്യമാണെന്ന് അറിയാം എന്നാലും സ്വപ്‌നം കണ്ട് പോകുന്നു, വേദന നിറഞ്ഞ കുറിപ്പുമായി അനുമോള്‍, ആശ്വസിപ്പിച്ച് ആരാധകര്‍

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേനകയുടെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറച്ചും നടന്‍ മമ്മൂട്ടി അതിനെ എതിര്‍ത്തതിനെ കുറിച്ചും സംസാരിക്കുകയാണ് മേനക. എന്ത് ഭക്ഷണം വെച്ചുകൊടുത്താലും കുറ്റം പറയുന്ന ആളാണ് സുരേഷേട്ടനെന്ന് മേനക പറയുന്നു.

ഒരു സെറ്റില്‍ വെച്ച് ഭക്ഷണത്തെ കുറ്റം പറഞ്ഞപ്പോള്‍ നിങ്ങളെ കെട്ടുന്ന കുട്ടിയുടെ അവസ്ഥ കഷ്ടമാണെന്നും ആ പെണ്‍കുട്ടിയെ വിവാഹത്തിന് മുമ്പ് നിങ്ങളുടെ അമ്മയുടെ അടുത്ത് കൊണ്ടുപോയി ട്രെയിന്‍ ചെയ്യിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് താന്‍ പറഞ്ഞുവെന്നും അപ്പോള്‍ സുരേഷേട്ടന്‍ പറഞ്ഞ് എപ്പോഴാണ് അമ്മയുടെ അടുത്തേക്ക് ട്രെയിനിങ്ങിനായി വരന്നതെന്നായിരുന്നുവെന്നും അതായിരുന്നു പ്രൊപ്പോസ് എന്നും മേനക പറയുന്നു.

Also Read:ഭാഗ്യയെ കൈപിടിച്ച് കൊടുത്തതിന് ശേഷം മുറിയിലേക്ക് വന്ന് വികാരഭരിതനായി, എന്നാലും കണ്ണുനിറയാതെ നോക്കുന്നുണ്ടായിരുന്നു അദ്ദേഹം, സോഷ്യല്‍മീഡിയയില്‍ വൈറലായി സുരേഷ് ഗോപിയെ കുറിച്ചുള്ള കുറിപ്പ്

തങ്ങളുടെ പ്രണയം സ്‌ട്രോങ്ങായി മുന്നോട്ട് പോകുമ്പോള്‍ ഒന്നും മിണ്ടാത്ത ഭാര്യ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു മമ്മൂക്ക സുരേഷേട്ടനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞതെന്നും തന്റെ ജീവിത സാഹചര്യമല്ല സുരേഷേട്ടന്റേതെന്ന് പറഞ്ഞുവെന്നും സുരേഷേട്ടനോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും മേനക പറയുന്നു.

Advertisement