Home Entertainment Celebrities

നടി ശാലിന്‍ സോയ പ്രണയത്തില്‍, കാമുകന്‍ പ്രമുഖ യൂട്യൂബര്‍, വെളിപ്പെടുത്തല്‍

81

പ്രേക്ഷകരുടെ മുന്നിലേക്ക് മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയല്‍ നടിയാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ ആണ് ശാലിന്‍ സോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

Advertisements

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.

Also Read:ഏഴ് ദിവസം; ടോവിനോ തോമസിന്റെ നടികര്‍ എത്രി നേടി, റിപ്പോര്‍ട്ട് പുറത്ത്

ഇതിന് പിന്നാലെയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. ഇപ്പോഴിതാ താരം ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴ് യൂട്യൂബര്‍ ടിടിഎഫ് വാസനുമായാണ് താരം പ്രണയത്തിലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാസനാണ് തന്റെ പുതിയ വീഡിയോയിലൂടെ ശാലിനെ തന്റെ കാമുകിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുവെന്ന് കുറിപ്പോടെയാണ് വീഡിയോ. അതേസമയം, ഷോയിലെ മറ്റുള്ളവര്‍ ശാലിന്റെ കവിളില്‍ പിടിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് വാസന്‍ പറയുന്നു.

Also Read: കുഞ്ഞുങ്ങള്‍, ജോലി, വ്യക്തിഗത ജീവിതം, ഏറ്റവും പ്രധാനമായി എന്റേതായ സമയങ്ങള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നു; പേളി മാണി

തനിക്ക് ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ താന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നുവെന്നും വാസന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പോയതെന്നും ശാലിന്‍ പറയുന്നു. 40 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് ടിടിഎഫ് വാസവന്‍.

Advertisement