Home Entertainment

ഉപ്പും മുളകും ഇല്ലാതെ രണ്ടു കിലോ കോഴി; ഉണ്ണി മുകുന്ദന്റെ മസിലിന്റെ രഹസ്യം ഇങ്ങനെ!

103

ആരോഗ്യകരമായി ഏറെ ഫിറ്റായി ഇരിക്കുക എന്നതും ഒരു നായക നടനെ സംബന്ധിച്ച് പ്രധാനമാണ്. തന്റെ ശരീര സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ള നായക നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

തന്റെ ഫിറ്റ്നെസിന്റെ പ്രധാന രഹസ്യം ചിട്ടയായ ആഹാരക്രമമാണെന്ന് വ്യക്തമാക്കുകയാണ് താരം. വിക്രാമിദ്യത്യന്‍ എന്ന സിനിമയുടെ സമയത്ത് ഉപ്പും മുളകും ഇല്ലാതെ രണ്ടു കിലോ കോഴി ദിവസേനെ കഴിച്ചിരുന്നുവെന്നു ഉണ്ണി പറയുന്നു.

അരിയാഹാരം പൂര്‍ണ്ണമായും ഉപേക്ഷിച്ചു കൊണ്ടുള്ള ഭക്ഷണ രീതിയ്ക്കാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും ഉണ്ണി പറയുന്നു.

ഉപ്പും, മുളകും, ഷുഗറും വളരെ പരിമിതമയെ ഉപയോഗിക്കാറുള്ളൂ, ഫാസ്റ്റ് ഫുഡ്‌ കഴിക്കാറില്ല, എണ്ണയില്‍ വറുത്ത ആഹരങ്ങളോട് താല്‍പ്പര്യമില്ല.

ബ്രേക്ക് ഫാസ്റ്റ് എന്നാല്‍ ചപ്പാത്തിയും വെജ് സലാഡുമൊക്കെയാണ്, പുട്ട് ഇഡ്ഡലി ദോശ ഇതൊന്നും എന്റെ മെനുവില്‍ ഇല്ല, തേന്‍ നന്നായി കഴിക്കാറുണ്ടെന്നും ഉണ്ണി പറയുന്നു. ഒരു ടിവി ചാനല്‍ അഭിമുഖത്തിലായിരുന്നു തന്‍റെ ഭക്ഷണരീതിയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.

Advertisement