Home Entertainment

ലാലേട്ടന്റെ നിഴല്‍ പോലുമാകാന്‍ തനിക്കാവില്ല: നിവിന്‍ പോളിയുടെ വാക്കുകള്‍ വൈറല്‍

88

മലയാളത്തിന്റെ താരരാജാവിനൊപ്പം നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി ഉടന്‍ തീയ്യറ്ററുകളിലെത്തും.

Advertisements

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ സിനിമയിലെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധായകന്‍. മോഹനല്‍ലാലിന് ഒപ്പമുള്ള അഭിനയത്തെ കുറിച്ച് യുവ സൂപ്പര്‍താരം നിവിന്‍ പോളി എവിടെയും വാചാലനാവുകയാണ്.

എന്നാല്‍ പ്രേമം സിനിമ റിലീസ് ചെയ്തപ്പോള്‍ എല്ലാവരും നിവിന്‍ പോലിയെ മോഹന്‍ലാലുമായി താരതമ്യം ചെയ്തിരുന്നു. അന്ന് അടുത്ത മോഹന്‍ലാല്‍ നിവിന്‍ ആണെന്ന് വരെ പറഞ്ഞവരുണ്ട്. പക്ഷേ അപ്പോല്‍ നിവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. നൂറ് സിനികള്‍ ചെയ്താലും മോഹന്‍ലാലെന്ന മഹാനടന്റെ നിഴല്‍ പോലുമാകാന്‍ തനിക്കാവില്ല . മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടണ്ട നിലയില്‍ താനെത്തിയിട്ടില്ല. വിവരമുള്ളവര്‍ ഇങ്ങനെ താരതമ്യം ചെയ്യില്ല. തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസനാണെന്നും നിവിന്‍ പോളി പറഞ്ഞു.

തന്റെ പ്രതിഫലം രണ്ട് കോടിയായെന്ന വാര്‍ത്തയും ശരിയല്ല. മലയാളം ചെറിയ ഇന്‍ഡസ്ര്ടിയാണ്. അത്ര വലിയ പ്രതിഫലം വാങ്ങാന്‍ കഴിയില്ലെന്ന് സിനിമാ വ്യവസായത്തെ കുറിച്ച് അറിയുന്നവര്‍ക്കെല്ലാം മനസിലാകും.

Advertisement