Home Entertainment

എല്ലാം പ്രശ്‌നങ്ങള്‍ക്കും മമ്മൂട്ടിയും ദിലീപും ഒന്നിച്ചാല്‍ പരിഹരമാകും; അണിയറയില്‍ ചരട് വലിക്കുന്നത് ദിലീപിനെ അനുകൂലിക്കുന്നവര്‍?

41

‘അമ്മ’യില്‍ ഭിന്നത രൂക്ഷമാകുമ്ബോള്‍ അണിയറയില്‍ അരങ്ങേറുന്നത് നാടകീയ സംഭവങ്ങള്‍. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചെന്നുള വാര്‍ത്തകളാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

Advertisements

ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയാണ് മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചതതെന്ന് ‘അമ്മ’യുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്.

ഇതിന് പിന്നാലെയായി മോഹന്‍ലാലിനെ നേതൃനിരയില്‍ നിന്നും മാറ്റി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കവും ഇവര്‍ നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖും കെപിഎസി ലളിതയും ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. ദിലീപിന് അനുകൂലമായും പ്രതികൂലമായും ഇതുവരെ ഒന്നും പറയാതെ നില്‍ക്കുകയാണ് മമ്മൂട്ടി.

സിദ്ദിഖ് നേതൃനിരയിലേക്ക് വരുന്നതോടെ മമ്മൂട്ടിയേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും തങ്ങള്‍ക്ക് ഒപ്പം ചേര്‍ക്കാമെന്നുമാണ് ദിലീപിനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്.

ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്നതോടെ സകല പ്രശ്‌നങ്ങളും തീരുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍‍. ഇവരെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും സൂചനകളുണ്ട്.

Advertisement