Home Entertainment

നഗ്‌നരായ വനിതാ മത്സരാര്‍ത്ഥികളുമായി ‘സൊപ്പനസുന്ദരി’ റിയാലിറ്റി ഷോ വിവാദത്തിലേക്ക്

62

നടന്‍ ആര്യയ്ക്ക് വധുവിനെ തെരഞ്ഞു കൊണ്ടുള്ള തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിള വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. അതിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് മറ്റൊരു തമിഴ് റിയാലിറ്റി ഷോയും വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.

Advertisements

നടന്‍ പ്രസന്ന അവതാരകനായെത്തുന്ന സൊപ്പനസുന്ദരിയെന്ന മോഡലുകളെ കണ്ടെത്തുന്ന റിയാലിറ്റി ഷോയാണ് ഇത്. മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. മലയാളിയായ പാര്‍വതി നായര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ മെന്റേ്ര്‍സ്.

ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ പരിപാടിയിലെത്തുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത രീതികള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു.

ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്.

ഷോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിലവാരമില്ലാത്ത പരിപാടി നിര്‍ത്തണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകള്‍ക്ക് നേരെ ഡിസ് ലൈക്ക് ആക്രമണവും ഉണ്ട്.

Advertisement