ഭാര്യയെ ഭര്‍ത്താവ് ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നു തള്ളിയിട്ടു കൊന്നു, കാരണം തൊട്ടടുത്ത ഫ്‌ളാറ്റിലെ യുവതി

22

ഗുഡ്‌ഗാവ്: ഭാര്യയെ ഫ്ലാറ്റിന്‍റെ മുകളിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഫരീദാബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥ ദീപിക ചൗഹാനെയാണ് വിക്രം ചൗഹാൻ കൊലപ്പെടുത്തിയത്.

Advertisements

ഭർത്താവിന്‍റെ ആയുസ്സിനും ആരോഗ്യത്തിനും വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ വ്രതമെടുക്കുന്ന കർവാ ചൗത് ദിനമായ ശനിയാഴ്‌ചയാണ് ഭാര്യയെ വിക്രം ഫ്ലാറ്റിന്‍റെ എട്ടാമത്തെ നിലയിൽ നിന്നു താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

സംഭവദിവസം വൈകിട്ട് ദീപികയും വിക്രമും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്.

വിക്രം അതേ ഫ്‌ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. അവര്‍ ഇടയ്ക്കിടെ വിക്രമിന്റെ ഫ്‌ളാറ്റിലും ചെല്ലാറുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപികയുമായി വഴക്കും പതിവായിരുന്നുവെന്നു പിതാവ് അഹൂജ പറഞ്ഞു.

ഈ വിഷയത്തെ ചൊല്ലി ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും മകളെ തല്ലിയിട്ടുണ്ടെന്നും ദീപികയുടെ പിതാവ് ഹരികിഷൻ അഹൂജ പറഞ്ഞു. ദീപികയെ വിക്രം മർദിക്കുന്ന പതിവുമുണ്ടായിരുന്നു. 2013ൽ പ്രണയിച്ചു വിവാഹിതരായവരാണ് ദീപികയും വിക്രമും. നാലു വയസുള്ള മകളും ആറു മാസം പ്രായമുള്ള മകനും ഇവർക്കുണ്ട്.

Advertisement