Home Entertainment

മോളിവുഡിന്റെ സ്റ്റൈലിഷ് അവതാര്‍, മരണമാസ് വരവിനൊരുങ്ങി ബിലാല്‍!

50

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ബിലാല്‍.

Advertisements

മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് അവതാരമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തന്റെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. വാര്‍ത്ത പുറത്തുവിട്ടതു മുതല്‍ ആരാധകര്‍ അതിനായുള്ള കാത്തിരിപ്പിലാണ്.

ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയൊരു സര്‍പ്രൈസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ആണ് അമല്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹരീഷ് കുമാര്‍ എന്നൊരാള്‍ ഒരുക്കിയ പോസ്റ്റാറാണെന്നും പറഞ്ഞിട്ടുണ്ട്. ബിലാലിന് എത്രത്തോളം ആരാധക പിന്തുണയുണ്ടെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

സിനിമയുടെ തിരക്കഥാ രചന പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണെന്നാണ് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്.

തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി വന്നതിന് ശേഷം മാത്രമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളുവെന്നും അതിനാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

Advertisement