Home Entertainment

ജയസൂര്യയെ നായകനാക്കി ആ സിനിമ ചെയ്തതില്‍ താനിപ്പോള്‍ ഖേദിക്കുന്നു: വിനയന്‍

47

വിവാദങ്ങളില്‍ പലപ്പോഴും നിറഞ്ഞ് നിന്ന സംവിധായകനാണ് വിനയന്‍. അടുത്തിടെ എടുത്ത അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പേരില്‍ സിബിഐ വിനയനെ ചോദ്യം ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

Advertisements

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവുമധികം ഖേദിക്കുന്നത് ജയസൂര്യ നായകനായ കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയന്‍ വെളിപ്പെടുത്തി.

2002ല്‍ വിനയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുചെമ്പകം. അനൂപ് മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചാര്‍മി, കാര്‍ത്തിക, മനോജ് കെ. ജയന്‍ ,കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയ വന്‍താരനിരയും ഇതില്‍ അഭിനയിച്ചിരുന്നു.

തന്റെ സിനിമകള്‍ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തില്‍ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും ചിത്രത്തിന്റെ കഥ കയ്യില്‍ നിന്നു പോയിരുന്നെന്നും വിനയന്‍ തുറന്നു പറഞ്ഞു.

Advertisement