Home Entertainment

പ്രിയ വാര്യരുമായി പ്രണയം? വെളിപ്പെടുത്തലുമായി അഡാര്‍ നായകന്‍ റോഷന്‍

62

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു.

Advertisements

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. തുടര്‍ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്‍കുകയാണ് റോഷന്‍. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ്സു തുറന്നത്.

‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അവരെപോലും പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രിയ എന്റെ നല്ല സുഹൃത്താണ്.

ഒരു അഡാര്‍ ലൗവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ ഉണ്ടെങ്കില്‍ അത് അങ്ങനെ തന്നെ പോയിക്കോട്ടെ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ.’ പ്രിയ കഥ തിരുത്താന്‍ സംവിധായകനോട് ആവശ്യപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയ അങ്ങനെ പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് റോഷന്‍ പറഞ്ഞു.

‘അതെക്കുറിച്ചൊന്നും എനിക്കറിയില്ല. പ്രിയ അങ്ങനെ പറയാന്‍ സാധ്യതയില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ വന്നത്. പക്ഷേ അവര്‍ കാരണമാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പ് കിട്ടിയത്. അതുകൊണ്ടാണ് പല ഭാഷകളില്‍ സിനിമ പുറത്തിറങ്ങിയത്. സിനിമയെ താഴ്ത്തിക്കെട്ടി പലരും സംസാരിക്കുന്നതിന് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്ന് റോഷന്‍ പറഞ്ഞു. എല്ലാവരും ഈ സിനിമ കുടുംബത്തോടൊപ്പം പോയി കാണണമെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement