Home Entertainment

മോഹന്‍ലാലിനെ ഞെട്ടിച്ച് സംവിധായകന്‍ ജിസ് ജോയുടെ ആ മാജിക്

23

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി സമ്മാനിച്ച് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ ആണ് ജിസ് ജോയ്. ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയാണ് ജിസ് ജോയ് ഒരുക്കിയ മൂന്നു ചിത്രങ്ങള്‍.

Advertisements

ആസിഫ് അലി ആയിരുന്നു ഈ മൂന്നു ചിത്രങ്ങളിലെയും നായകന്‍ എന്നതും കൗതുകകരമായ കാര്യമാണ്. ഇതില്‍ സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവ സൂപ്പര്‍ വിജയം നേടിയ ചിത്രങ്ങള്‍ ആണ്.

സീരിയലിലും സിനിമയിലും ഡബ്ബിങ് ആര്ടിസ്റ്റ് ആയി സിനിമാ ജീവിതം തുടങ്ങിയ ജിസ് ജോയ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി അല്ലു അര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്താണ് ഏറെ പ്രശസ്തനായത്. അതിനു ശേഷം ഒരു പരസ്യ കമ്പനി തുടങ്ങിയ ജിസ് ജോയ് ഏറെ പ്രശസ്തമായ പരസ്യങ്ങള്‍ സംവിധാനം ചെയ്തു.

അതില്‍ തന്നെ മലയാളത്തിന്റെ താര ചക്രവര്‍ത്തി ആയ മോഹന്‍ലാലിനെ വെച്ച് നിറപറയ്ക്ക് വേണ്ടി ജിസ് ജോയ് ഒരുക്കിയ പരസ്യങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് മോഹന്‍ലാലിന്റെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംവിധായകനാണ് ജിസ് ജോയ് എന്ന് പറയാം.

രണ്ടു ദിവസം കൊണ്ട് പന്ത്രണ്ടു പരസ്യങ്ങള്‍ ആണ് അന്ന് ജിസ് ജോയ് ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്തത്. തന്റെ കരിയറില്‍ ആദ്യമായാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരസ്യം താന്‍ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ തന്നെ അന്ന് പറഞ്ഞ കാര്യവും അടുത്തിടെ നടന്ന ഒരു ചാനല്‍ അഭിമുഖത്തില്‍ ജിസ് ജോയ് ഓര്‍ത്തെടുത്തു.

ഇനി ജിസ് ജോയ് എന്നാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം.

Advertisement