Home kerala

കല്യാണവീട്ടില്‍ ജോലിക്ക് വന്ന ചേച്ചി എല്ലാവരേയും ഞെട്ടിച്ച് പാടിയ പാട്ട് വൈറല്‍ ; സംഭവം പൊരിച്ചെന്ന് സോഷ്യല്‍ മീഡിയ

51

എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് താരാട്ടുപാട്ടുകള്‍ . മലയാള സിനിമയിലെ താരാട്ടുഗാനങ്ങളില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്ന പാട്ടാണ് ”കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ”.

നൊമ്പരവും മാതൃത്വവും ഒരുപോലെ തുളുമ്പുന്ന വരികള്‍. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം നമ്മുടെ ഹൃദയത്തിലുണ്ടാകും.

Advertisements

പലരും ഈ മനോഹര ഗാനം ആലപിക്കുന്നതു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വീട്ടമ്മയുടെ ആലാപനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

നൈറ്റി അണിഞ്ഞ് വിവാഹത്തലേന്നുള്ള പരിപാടിയില്‍ ഗാനം ആലപിക്കുകയാണ് ഈ വീട്ടമ്മ. അതി മനോഹരമായ ആലാപനം.

വേഷത്തിലും ഭാവത്തിലും എല്ലാം വീട്ടമ്മയെങ്കിലും ഈ ശബ്ദം വീടിനകത്തു മാത്രം ഒതുങ്ങേണ്ടതല്ലെന്നാണ് വിഡിയോ കാണുന്നവരുടെ പ്രതികരണം.

എന്തായാലും ചേച്ചി കലക്കി എന്നാണ് ആസ്വാദകര്‍ പറയുന്നത്. ഇവര്‍ ആരാണോ എവിടത്തുകാരിയാണെന്നോ അറിയില്ല.

പക്ഷേ, പാട്ടു ഗംഭീരമാണെന്നു ഒറ്റത്തവണ കേട്ടാല്‍ തന്നെ വ്യക്തം. അഞ്ചരലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ യൂട്യൂബില്‍ കണ്ടത്.

Advertisement