അപകടകരമാം വിധം തന്റെ കാറിനെ പിന്തുടര്‍ന്ന ആരാധകരെ ഉപദേശിക്കുന്ന ദളപതി വിജയ്; വീഡിയോ വൈറല്‍!

31

ആറ്റ്ലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് ദളപതി വിജയ് ഇപ്പോൾ . ചെന്നൈയിൽ ആണ് വിജയ് അഭിനയിക്കുന്ന ഈ അറുപത്തിമൂന്നാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി- വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ഒരു ഫുട്ബോൾ കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.

Advertisements

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോയിൽ വിജയ് തന്റെ ആരാധകർക്ക് സുരക്ഷാ ഉപദേശം കൊടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ കാറിനെ പിന്തുടർന്ന് വന്ന ആരാധകരോട് ആണ് വിജയ് അത് പാടില്ല എന്ന് പറയുന്നത്.

അങ്ങനെ പിന്തുടരുന്നത് അപകടം ഉണ്ടാക്കുമെന്നും അത് കൊണ്ട് അവരോട് സേഫ് ആയി ഇരിക്കാനും വിജയ് പറയുന്നു. ആരാധകരെ ഏറെ സ്നേഹിക്കുന്ന വിജയ്‌യുടെ ഈ പ്രവർത്തിയും സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയാണ്.

ഏതായാലും ദളപതിയുടെ ആരാധകരോടുള്ള സ്നേഹവും കരുതലും ഒരിക്കൽ കൂടി തുറന്നു കാണിക്കുന്ന വീഡിയോകൾ ആണ് എത്തിയിരിക്കുന്നത്.

ചെന്നൈയിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ ആയിരുന്നു വിജയ്ക്ക് ഷൂട്ടിംഗ്. അവിടുത്തെ വിദ്യാർത്ഥികൾ ആണ് അദ്ദേഹത്തെ കാണാൻ ആയി അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്നത്.

അപ്പോൾ വാഹനം നിർത്തി കാര്യം പറഞ്ഞു അവരെ പിന്തിരിപ്പിച്ചതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്.

നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ കതിർ, യോഗി ബാബു, ആനന്ദ് രാജ്, ഡാനിയൽ ബാലാജി എന്നിവരും അഭിനയിക്കുന്നുണ്ട്.

Advertisement