Home Entertainment

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍, അയാള്‍ മലയാള സിനിമയില്‍ വലിയ നിലയിലെത്തും: അരുണ്‍ഗോപി

102

പ്രണവ് മോഹന്‍ലാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണെന്ന് സംവിധായകന്‍ അരുണ്‍ഗോപി. മലയാള സിനിമയില്‍ നല്ലൊരു പൊസിഷനില്‍ പ്രണവ് അധികം വൈകാതെ എത്തും.

കാലം അത് തെളിയിക്കുമെന്നും അരുണ്‍ഗോപി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ മനസു തുറന്നത്.

Advertisements

അരുണ്‍ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ

പ്രണവ് മോഹന്‍ലാലിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാരെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അയാള്‍ ഒരു താരമാണ്.

അയാള്‍ എത്തും മലയാള സിനിമയില്‍. അയാള്‍ മലയാള സിനിമയില്‍ ഉണ്ടാകും. നല്ലൊരു പൊസിഷനില്‍ എല്ലാ രീതിയിലും മികച്ച ഒരാളായി അയാള്‍ മലയാള സിനിമയിലെത്തും.

വ്യക്തപരമായി പ്രണവിനോട് എനിക്ക് ഒരുപാട് ആരാധനയുണ്ട്. അയാളില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.

മലയാളം അത്ര കംഫര്‍ട്ട് അല്ലാത്തതിന്റെ പ്രശ്നം അയാളിലുണ്ട്. ഇംഗ്‌ളീഷാണ് അയാളുടെ കംഫര്‍ട്ടബിള്‍ ലാംഗ്വേജ്. മലയാളത്തിന്റെ സോള്‍ അദ്ദേഹത്തിനറിയില്ല.

അദ്ദേഹം പറയുന്ന ഡയലോഗിനകത്ത് എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അറിയില്ല. മലയാളം അത്ര കംഫര്‍ട്ട് അല്ലാത്തതിന്റെ പ്രശ്നമാണ് നിലവില്‍ പ്രണവിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറയുന്നതിന്റെ കാരണം.

അത് റിക്കവര്‍ ചെയ്ത് അയാള്‍ എത്തുക തന്നെ ചെയ്യും. അതിനു ശേഷം നോക്കിക്കോളൂ പ്രണവ് എന്താണെന്ന്. ഞാനായിട്ട് ഒന്നും പറയുന്നില്ല അത് കാലം തെളിയിക്കേണ്ട കാര്യമാണ്’.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അടുത്തിടെ അരുണ്‍ഗോപി ഒരുക്കിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് . രാമലീലയ്ക്ക് ശേഷമാണ് പ്രണവ്, സായ ഡേവിഡ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തിയത്.

Advertisement