ഒട്ടും പ്രതീക്ഷയില്ലാതെ എത്തി എട്ട് വമ്പന്‍ ചിത്രങ്ങളെ പിന്നിലാക്കി മമ്മൂട്ടിയുടെ ഈ സിനിമ നേടയത് മാസ്മരിക വിജയം

13

എട്ട് വമ്പന്‍ ചിത്രങ്ങളോട് പോരാടിയാണ് ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രം മുന്നിലെത്തിയത്. 1998ലെ വിഷു സീസണിലാണ് മമ്മൂട്ടിയുടെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസായത്.

മമ്മൂട്ടി ചിത്രമെന്ന ലേബല്‍ ഉണ്ടെങ്കിലും ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ മറവത്തൂര്‍ കനവ് അധികം കൊട്ടിഘോഷിക്കപ്പെട്ടിരുന്നില്ല.

Advertisements

മമ്മൂട്ടിക്കും തന്റെ കരിയറില്‍ അതൊരു ബെസ്റ്റ് ടൈമായിരുന്നില്ല, എന്നാല്‍ പ്രതീക്ഷകളില്ലാതെ ശ്രീനിവാസന്റെ രചനയിലെത്തിയ മറവത്തൂര്‍ കനവ് മലയാള സിനിമാ ബോക്‌സോഫീസിലെ വലിയ ഒരു ചരിത്രമായി മാറി.

മറവത്തൂര്‍ കനവിനൊപ്പം ഇറങ്ങിയ മറ്റു ചിത്രങ്ങളുടെയെല്ലാം കളക്ഷനെ ഭേദിച്ചു കൊണ്ട് ചിത്രം ചരിത്രം കുറിക്കുകയും ചെയ്തു.

മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിനു വലിയ ഇമേജ് നല്‍കി കൊണ്ട് മറവത്തൂര്‍ കനവ് ഒരു ഗംഭീര വിജയമായപ്പോള്‍ ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകനും മലയാള സിനിമയുടെ പുതിയ താരോദയമായി.

ഏകദേശം 35 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ മറവത്തൂര്‍ കനവ് രണ്ടു ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരിച്ചത്. സിനിമയിലെ ആദ്യ ഭാഗവും ഒരു പാട്ട് സീനും ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്.

മമ്മൂട്ടിക്ക് പുറമേ കലാഭവന്‍ മണി ബിജു മേനോന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മോഹിനി, സുകുമാരി, ദിവ്യ ഉണ്ണി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

Advertisement