Home Entertainment

വിവാഹംവരെ എത്തിയ ബന്ധം പിരിഞ്ഞത് മാനസികമായും തളർത്തി; പിണക്കം മറന്ന് ചിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുന്നു

66

തമിഴകത്തിന്റെ യുവതാരം ചിമ്പുവും ഹൻസികയും തമ്മിലൂള്ള ബന്ധം മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷിച്ച താര പ്രണയമാണ്.

വിവാഹം വരെ എത്തിയ ബന്ധത്തിൽ നിന്നും ഹൻസികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെ ചിമ്ബു അറിയിച്ചത് വലിയ വാർത്തയായിരുന്നു.

Advertisements

കാമുകിയുമായുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തിയിരുന്നു. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും സിനിമയിൽ വീണ്ടും ഒന്നിക്കുകയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ‘മഹാ’ എന്ന തമിഴ് ചിത്രത്തിലൂടെ ഒന്നിക്കുകയാണ് താരങ്ങൾ. ഹൻസികയുടെ അൻപതാമത്തെ ചിത്രമായ മഹായിൽ അതിഥിവേഷത്തിലാണ് ചിമ്പു എത്തുക.

ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്പു നൽകിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുആർ ജമീൽ സംവിധാനം ചെയ്യുന്ന മഹാ സസ്‌പെൻസ് ത്രില്ലർ ഗണത്തിൽപെടുന്നു. 2015ൽ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഹൻസികയും ചിമ്പുവും ഒന്നിച്ച് അഭിനയിച്ചത്.

Advertisement