ആടുതോമയെ കണ്ട് അമ്പരക്കുന്ന വിനായകൻ; തൊട്ടപ്പൻ ടീസർ വൈറൽ

13

മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാളായ വിനായകൻ നായകനാവുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ‘തൊട്ടപ്പന്റെ’ ടീസർ പുറത്തെത്തി.

നാട്ടിലെ തീയേറ്ററിൽ സ്ഫടികം കാണാമെത്തുകയാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിനായകന്റെ കഥാപാത്രം.

Advertisements

തീയേറ്ററിൽ ഉണ്ടാകുന്ന കശപിശയ്ക്കിടെ നടക്കുന്ന ഒരു ഫൈറ്റും ഒറു മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുണ്ട്.

ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക കഥാപാത്രമായി വിനായകൻ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പൻ.

കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജൻ.

പശ്ചാത്തലസംഗീതം ജസ്റ്റിൻ. വിനായകനൊപ്പം റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചുപ്രേമൻ, പോളി വിൽസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement