Home Entertainment

സിബി മലയിലിന് ആ കഥ ഇഷ്ടമായില്ല, മമ്മൂട്ടിയെ നായകനാക്കി ജോഷി ആ സിനിമയെടുത്ത് വമ്പൻ ഹിറ്റാക്കി

37

ഓരോ ധാന്യത്തിലും എഴുതിവച്ചിട്ടുണ്ട് അത് കഴിക്കേണ്ടവന്റെ പേരെന്ന് ഒരു ചൊല്ലുണ്ട്.

സിനിമയുടെ കാര്യത്തിൽ അത് വളരെയധികം ശരിയാണ്. മഹായാനം എന്ന സൂപ്പർഹിറ്റ് മമ്മൂട്ടിച്ചിത്രത്തിന് പിന്നിലും അത്തരമൊരു കഥയുണ്ട്.

Advertisements

ലോഹിതദാസിൻറെ മനസിൽ മഹായാനം വളരെനാൾ മുമ്പുതന്നെ രൂപപ്പെട്ട ഒരു ത്രെഡാണ്. ഒരാൾ തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ മൃതദേഹവുമായി ഒരു നാട്ടിലേക്ക് വരുന്നു.

കുറച്ചുകാലങ്ങൾക്ക് ശേഷം അയാൾ മറ്റൊരു ആത്മബന്ധുവിന്റെ മൃതദേഹവുമായി അവിടെനിന്ന് മടങ്ങിപ്പോകുന്നു. ഇതായിരുന്നു സബ്ജക്ട്.

സിബി മലയിലും ആയി ചേർന്ന് തന്റെ ആദ്യ സിനിമ ചെയ്യാൻ തയ്യാറെടുത്ത ലോഹി ഈ കഥ സിബിയോട് പറഞ്ഞു. എന്നാൽ സിബിക്ക് ഈ കഥ ഇഷ്ടമായില്ല.

പകരം മറ്റ് ചില കഥകൾ ആലോചിച്ചു. ഒടുവിൽ തനിയാവർത്തനം എന്ന മനോഹരമായ സിനിമ പിറന്നു.

എന്നാൽ സിബിയോട് ആദ്യം പറഞ്ഞ കഥ ലോഹി ഉപേക്ഷിച്ചില്ല. അത് വളർത്തി വലുതാക്കി ഒരു തിരക്കഥയാക്കി.

പിന്നീട് ജോഷി ഒരു തിരക്കഥ ആവശ്യപ്പെട്ടപ്പോൾ ലോഹി ഈ തിരക്കഥ നൽകി. അതിന് മഹായാനം എന്ന് പേരിട്ടു. മമ്മൂട്ടി നായകനായി.

ജോഷിയുടെ അതുവരെയുള്ള സിനിമാരീതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ചിത്രമായിരുന്നു മഹായാനം.

ആ സിനിമയിലെ ചന്ദ്രു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്നു. മുകേഷ്, സീമ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹായാനം ബോക്‌സോഫീസിലും വലിയ വിജയമായി.

Advertisement