Home Entertainment

അതൊരു വലിയ കഥയാണ് മോനേ; മമ്മൂട്ടിയുടെ പതിനെട്ടാം പടി ട്രെയിലർ സൂപ്പർഹിറ്റ്

35

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ട്രെയിലർ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ട് സ്‌കൂളുകൾ തമ്മിലുള്ള ശത്രുതയുടെയും പോരിന്റെയും കഥയാണെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ദുൽഖർ സൽമാനാണ് ട്രെയ്ലർ പങ്കുവച്ചത്.

മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരതന്നെയാണ് ചിത്രത്തിൽ എത്തുന്നത്.

Advertisements

ആഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ 65ഓളം പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ജോൺ എബ്രഹം പാലയ്ക്കൽ’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Advertisement