Home Entertainment

കുറച്ച് മസിൽ ഉണ്ടെന്ന് വെച്ച് ഇങ്ങനെ ഷോ കാണിക്കാമോ, മതിയെടേ നിന്റെ ഷോ: യുവാവിന് ഇടിവെട്ട് മറുപടി കൊടുത്ത് ഉണ്ണി മുകുന്ദൻ

61

യുവനടൻ ഉണ്ണി മുകുന്ദൻ മലയാളികളുടെ പ്രിയതാരമാണ്. സോഷ്യൽ മീഡിയകളിലും താരം സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞദിവസം ഉണ്ണി മുകുന്ദൻ ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരു വിരുതൻ കമന്റുമായി എത്തി.

Advertisements

മതിയട നിന്റെ ഷോ എന്ന് തുടങ്ങുന്ന കമന്റ് തീർച്ചയായും ഉണ്ണി മുകുന്ദനെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള ഒന്നാണ്. എന്നാൽ ഉടൻ തന്നെ ഉണ്ണിമുകുന്ദന്റെ മറുപടിയെത്തി.

ഇതുവരെ ഷോയ്ക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത് എന്നും ഉണ്ണിമുകുന്ദൻ അയാളോട് പറയുന്നു.

കാരണം ആ സിനിയിൽ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോൾ കാണില്ല. മുഴുവൻ സമയം തന്റെ മസിൽ താങ്കൾ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു കാരണവുമില്ലാതെ സെലിബ്രിറ്റികളെ പ്രകോപിപ്പിക്കുന്ന ഞരമ്പൻമാർക്കുള്ള മറുപടി കൂടിയാണ് ഈ കമന്റ്.

Advertisement