Home Entertainment

റാണ ദഗ്ഗുബാട്ടിക്ക് ഗുരുതര വൃക്ക രോഗം : വൃക്ക ദാനം ചെയ്യാനൊരുങ്ങി അമ്മ

68

തെലുങ്ക് സിനിമാനടൻ റാണ ദഗ്ഗുബാട്ടി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ എന്ന് റിപ്പോർട്ടുകൾ. വൃക്കരോഗത്തിനു അവശ്യമായ വിദഗ്ധ ചികിസ്തയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് റാണ പ്രതികരിച്ചിട്ടില്ല.

Advertisements

കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണയെ പൊതുവേദികളിലൊന്നും കാണാറില്ലെന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Advertisement