452 കിലോമീറ്റർ മൈലേജ്, 10 ദിവസം കൊണ്ട് ഞെട്ടിക്കുന്ന ബുക്കിങ്, ഹ്യുണ്ടായി ‘കോന’ യ്ക്ക് രാജകീയ വരവേൽപ്പ്

43

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് രാജകീയ വരവേൽപ്പ്. വാഹനം പുറത്തിറങ്ങി 10 ദിവസം പിന്നിടുമ്പോൾ 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക്ക് നേടിയെടുത്തത്. കഴിഞ്ഞ ഒൻപതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹനമായ കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് വിൽപ്പനയ്ക്കെത്തുക.

പുതിയ ഇല്ക്ട്രിക്ക് എസ്യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ നിലവിൽ 10,000 പേരിലധികമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അരങ്ങേറി 10 ദിവസം കൊണ്ട് 120 ബുക്കിംഗുകൾ കോനയെ തേടിയെത്തിയത് ഹ്യുണ്ടായ് അവതരിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യയിൽ ഇന്ത്യൻ ഉപയോക്താവിനുള്ള വിശ്വാസമാണു തെളിയിക്കുന്നത്. വികസിത രാജ്യങ്ങളിൽ ഒരു വർഷമായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്.

Advertisements

25 ലക്ഷം രൂപയാണ് കോന ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. കോന ഇലക്ട്രിക്കിൽ 39.2 സണവ ബാറ്ററികളാണ് ഹ്യുണ്ടായി നൽകിയിരിക്കുന്നത്. വാഹനത്തിന്റെ 100 സണ വൈദ്യുത മോട്ടോറിന് പരമാവധി 131 ബിഎച്ച്പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 9.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗത്തിലെത്താൻ കോനയ്ക്ക് സാധിക്കും.

മണിക്കൂറിൽ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. ഒറ്റ ചാർജിൽ 452 കിലോമീറ്ററാണ് വാഹനത്തിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

Advertisement