Home Entertainment Celebrities

ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസം; ഫെമിനിസ്റ്റുകൾക്ക് എതിരെ തുറന്നടിച്ച് വിദ്യാ ബാലൻ

67

തനിക്ക് റീമേക്കുകളോട് താത്പര്യമില്ലെന്ന് പറഞ്ഞിട്ടുള്ള വിദ്യാ ബാലൻ അന്തരിച്ച നടി ശ്രീദേവിയോടുള്ള ആരാധനകൊണ്ടാണ് ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവെയിലേക്ക് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യ ഒരു തമിഴ് ചിത്രത്തിൽ വേഷമിടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Advertisements

തന്റെ കരിയറിലെ ആദ്യകാലത്ത് ഉണ്ടായ അനുഭവങ്ങൾ മൂലമാണ് തമിഴ് സിനിമകളിൽ നിന്ന് വിട്ടുനിന്നിരുന്നതെന്ന് വിദ്യ തുറന്നുപറഞ്ഞു. ആദ്യ കാലത്ത് നേരിട്ട അനുഭവങ്ങൾ മൂലം തമിഴ് സിനിമകൾ ചെയ്യാൻ എനിക്ക് അത്ര താത്പര്യമില്ലായിരുന്നു. പക്ഷെ പിന്നീട് ആ അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത് എന്ന് മനസ്സിലായി.

ഒരു അനുഭവം കൊണ്ടുമാത്രം ഒരു ഇൻഡസ്ട്രിയെ തന്നെയും വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ലെന്ന് തോന്നി. എന്തൊക്കെയായാലും ഞാൻ ഒരു തമിഴ് ഗേൾ ആണ്. അപ്പോ എത്രനാൾ തമിഴ് സിനിമ ചെയ്യാതിരിക്കും?, വിദ്യ പറഞ്ഞു. ലിംഗവവേചനത്തെ കുറിച്ചുള്ള ബോധം എല്ലാവർക്കുമുണ്ടാകണം എന്ന തോന്നൽ ഇപ്പോൾ ശക്തമായിട്ടുണ്ടെന്നും വിദ്യ അഭിപ്രായപ്പെട്ടു.

എങ്കിലും ഇപ്പോഴും അതേക്കുറിച്ച് കൃത്യമായി ബോധവത്കരണം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. മീ ടൂ പോലുള്ള മൂവ്മെന്റുകളും സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള ചർച്ചകളും നല്ലതാണെന്ന് പറഞ്ഞ വിദ്യ ഫെമിനിസം എന്നാൽ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല അർത്ഥം എന്നും കൂട്ടിച്ചേർത്തു.

ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഫെമിനിസം എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്. അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല’, വിദ്യ പറഞ്ഞു.

Advertisement