രഹാനയെ രാജസ്ഥാൻ റോയൽസ് വിൽക്കുന്നു, വാങ്ങാൻ മുന്നിട്ടിറങ്ങി ഡൽഹി ക്യാപിറ്റൽസ്

17

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നെടുംതൂണായിരുന്ന അജങ്ക്യാ രഹാനെ ഡൽഹി ക്യാപിറ്റൽസിലേക്ക് എത്തിയേക്കും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഡൽഹി ക്യാപിറ്റൻസും, രാജസ്ഥാൻ റോയൽസും ആരംഭിച്ചു.

അജങ്ക്യാ രഹാനെയെ ഡൽഹിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും ഡൽഹി ക്യാപിറ്റൽസ് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ അംബാസിഡർ റോളിലേക്ക് ഉയർന്ന താരത്തെ വിട്ടുനൽകാൻ അവർ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. എന്തായാലും ചർച്ചകൾ നടക്കുകയാണെന്ന് ഡൽഹി വ്യക്തമാക്കുന്നു.

Advertisements

രഹാനെ ഡൽഹിയിലേക്കെത്തിയാൽ അതവരുടെ കരുത്ത് കൂട്ടം. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് 2019 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത് മുതൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും ശിഖർ ധവാനെ അവർ ടീമിലേക്ക് എത്തിച്ചിരുന്നു.

അഞ്ച് അർധ ശതകവുമായി 521 റൺസാണ് ധവാൻ ഡൽഹിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ സ്‌കോർ ചെയ്തത്. പ്ലേഓഫീലേക്ക് കടക്കാൻ ഡൽഹിയെ തുണച്ച ഘടകങ്ങളിലൊന്നായിരുന്നു അത്. യുവത്വവും, പരിചയസമ്പത്തും ഒത്തുചേരുന്ന ടീമിനെ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവിടേക്ക് രഹാനെ എത്തുന്നത് ഡൽഹിക്ക് അനുഗ്രഹമാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

Advertisement