Home Entertainment

മമ്മൂട്ടി ആരാധകർക്ക് ഇരട്ടി മധുരവുമായി പിഷാരടിയുടെ കിടിലൻ സർപ്രൈസ്

28

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. ചിത്രത്തിനായി വളരെ ആകാക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വാർത്തകൾക്കും പോസ്റ്ററുകൾക്കും മറ്റും സോഷ്യൽ മീഡിയയിൽ വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ഒരു സർപ്രൈസ് ഉണ്ടെന്ന് പിഷാരടി അറിയിച്ചിരുന്നു. അത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിഷാരടി. ഗാനഗന്ധർവ്വന്റെ ടീസറും ട്രെയിലറും വരുന്നു എന്നതായിരുന്നു പിഷാരടി കരുതിവെച്ചിരുന്ന സർപ്രൈസ്.

Advertisements

ടീസർ നാലാം തിയതി വൈകിട്ട് ഏഴുമണിയ്ക്ക് എത്തുമ്പോൾ ട്രെയിലർ മമ്മൂട്ടിയുടെ ജന്മദിനമായ ഏഴാം തിയതി ഉച്ചയ്ക്ക് 12 ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം പകരുന്നതാണിത്.

മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയായിരിക്കും ടീസറും ട്രെയിലറും റിലീസ് ചെയ്യുക.
പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധർവ്വൻ’. ഗാനമേളകളിൽ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തിൽ അവതരിപ്പിക്കുക.

രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.

Advertisement