Home Entertainment

അനൂപിന്റെ അച്ഛന്റെ സിനിമയിലാണ് അവസാനമായി ബസിൽ കയറിയതെന്ന് ശോഭന, അല്ലെന്ന് ആരാധകർ: സംഭവം ഇങ്ങനെ

27

നടി ശോഭന മലയാളിയുടെ പ്രിയപ്പെട്ട താരമാണ്. ഒരു ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ രസകരമായ ഒരു ലൊക്കേഷൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് അനൂപ് സത്യൻ. ലൊക്കേഷനിൽ വച്ചെടുത്ത ചിത്രം ശോഭന തന്റെ പേജിൽ പങ്കുവച്ചപ്പോൾ നൽകിയ അടിക്കുറിപ്പ് സഹിതമാണ് അനൂപ് സത്യന്റെ പോസ്റ്റ്.

Advertisements

ഒരു ബസിനകത്ത് ശോഭനയും സുരേഷ് ഗോപിയും സംവിധായകൻ അനൂപ് സത്യനൊപ്പം ഇരിക്കുന്നതാണ് ചിത്രം. ഇതിനു മുൻപ് ഞാൻ ബസിൽ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു, ഫോട്ടോ പങ്കുവച്ച് ശോഭന കുറിച്ചു. ശോഭനയുടെ ഇൻസ്റ്റഗ്രാം ചിത്രവും അടിക്കുറിപ്പും അനൂപ് സത്യനും പങ്കുവച്ചു. ‘എനിക്കറിയാം ഞാനെത്ര ഭാഗ്യവാൻ ആണെന്ന്’ ഈ ചിത്രത്തിനൊപ്പം അനൂപ് കുറിച്ചു.

ടിപി ബാലഗോപാലൻ എംഎ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ശോഭന ബസിൽ യാത്ര ചെയ്യുന്ന രംഗമുണ്ട്. മോഹൻലാലിനൊപ്പമുള്ള ഒരു കോംപിനേഷൻ രംഗമായിരുന്നു അത്. ആ ചിത്രവും അതിലെ രംഗങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

അതേസമയം, ശോഭന അവസാനമായി ബസിൽ കയറിയത് സത്യൻ അന്തിക്കാട് ചിത്രത്തിൽ അല്ലെന്ന തിരുത്തുമായി ആരാധകരെത്തി. 1997ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന സിനിമയിലും ശോഭന ബസിൽ കയറുന്ന രംഗമുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. അനിൽ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാൽ.

Advertisement