Home Entertainment Celebrities

സുരേഷേട്ടൻ സമ്മതിച്ചാൽ ലാലേട്ടന്റെ നായികയായി അഭിനയിക്കും: തുറന്ന് പറഞ്ഞ് മേനക

56

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും മുൻ നായിക മേനകയും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ജോഡികളാണ്. കഴിഞ്ഞ ദിവസം ഇവർ രണ്ടു പേരും കൂടിയുള്ള ഡ്യൂയറ്റ് ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ , സുരേഷേട്ടൻ സമ്മതിച്ചാൽ വീണ്ടും മോഹൻലാലിന്റെ നായികയാകാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേനക. മോഹൻലാലും കൂട്ടുകാരും@41 എന്ന പരിപാടിക്കിടയിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

Advertisements

ഇപ്പോഴും അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് മോഹൻലാൽ മേനകയോട് ചോദിച്ചു. സുരേഷേട്ടൻ സമ്മതിച്ചാൽ ലാലേട്ടന്റെ ഹീറോയിനായി അഭിനയിക്കാമെന്നായിരുന്നു മേനകയുടെ മറുപടി. പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന സിനിമാജീവിതത്തിനിടയിൽ മോഹൻലാലിന് ആദരവുമായി സുഹൃത്തുക്കൾ ഒന്നിച്ചതിന്റെ ആഘോഷമാണ് മോഹൻലാലും കൂട്ടുകാരും@41.

അടുത്തിടെയായിരുന്നു ഈ സ്റ്റേജ് ഷോ അരങ്ങേറിയത്. ദിവസങ്ങൾക്ക് ശേഷം പരിപാടി ചാനലിൽ സംപ്രേഷണം ചെയ്യുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനൽ. ആട്ടവും പാട്ടുമൊക്കെയായി താരങ്ങളെല്ലാം ആഘോഷമാക്കിയ രാവായിരുന്നു അത്.

മോഹൻലാലും അദ്ദേഹത്തെ നയിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു ദിവസം പോലും ഇവരാരും പിണങ്ങിയിട്ടില്ലെന്ന കാര്യമാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്.

ഇനിയൊരു ജനറേഷനിൽ ഇങ്ങനെയൊരു ബന്ധമുണ്ടാവുമോയെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നായിരുന്നു മണിയൻപിള്ള രാജുവിൻരെ കമന്റ്. നമ്മൾ ഒരുമിച്ച് കണ്ടിരുന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.

അദ്ദേഹത്തിന് വേണ്ടി താനെന്ത് ചെയ്താലും അത് കൂടില്ലെന്നായിരുന്നു എം ജി ശ്രീകുമാർ പറഞ്ഞത്. എന്താണ് പ്രിയ നമ്മുടെ ഈ സിനിമാജീവിതത്തിന് പിന്നിലെ രഹസ്യമെന്നായിരുന്നു മോഹൻലാൽ പ്രിയദർശനോട് ചോദിച്ചത്.

നെടുമുടി വേണു, മേനക സുരേഷ് കുമാർ, പ്രിയദർശൻ, ഗണേഷ് കുമാർ, മണിയൻപിള്ള രാജു, മഞ്ജു വാര്യർ തുടങ്ങി നിരവധി പേരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.

Advertisement