Home Entertainment

ഷൈലോക്കിനെ മലർത്തിയടിച്ച് റെക്കോർഡ് കാഴ്ചക്കാരുമായി ബിഗ് ബ്രദർ

178

മമ്മൂട്ടിയുടെ ഷൈലോക്കിനെ പിന്തള്ളി മോഹൻ ലാൽ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്ക് അകമാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ഒന്നാമതായത്. മമ്മൂട്ടി നായകനാകുന്ന ഷൈലോക്കിന്റെ ടീസറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഈ നേട്ടം.

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. സിദ്ധിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisements

എസ് ടാൽക്കിസിന്റെ ബാനറിൽ ഷാജിയും മനുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാൻ, റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്ബൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Advertisement