Home Entertainment

ലാലേട്ടനെ വെച്ച് ഒരു മാസ് പടം ഞാൻ ചെയ്യും: മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി അജയ് വാസുദേവ്

84

മെഗാസ്റ്റാർ മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ഷൈലോക്ക് തകർപ്പൻ വിജയം ആയിരുന്നു നേടിയിരുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മൂന്ന് ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. മൂന്നും മാസ് എന്റർടെയിനറുകൾ ആയിരുന്നു

ഇപ്പോഴിതാ മലയാളത്തിന്റെ താര രാജാവ് മോഹൻലാലിനെ വെച്ച് അത്തരമൊരു മാസ് ചിത്രം ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് അജയ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അജയ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

Advertisements

സിനിമ കണ്ടുതുടങ്ങുന്ന കാലം മുതലേ നമ്മൾ കാണുന്നത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളാണ്. മമ്മൂക്കയെ മാത്രമല്ല, ലാലേട്ടനെ വെച്ചും സിനിമ ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് അജയ് വാസുദേവ് പറയുന്നു.

നല്ലൊരു സബ്ജക്ട് ഒത്തുവന്നാൽ, അത് ലാലേട്ടന് ഇഷ്ടമായാൽ തീർച്ചയായും അദ്ദേഹത്തെ വച്ച് ഒരു പടം ഞാൻ ചെയ്യും. പിന്നെ എടുക്കാൻ പോകുന്നത് എന്തു തന്നെയായാലും അത് ഒരു മാസ് ചിത്രമായിരിക്കും എന്നതിക് സംശയമില്ലെന്നും അജയ് പറയുന്നു.

ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തൃഷയാണ് ഈ ചിത്രത്തിലെ നായിക. പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റെ പുതിയ റിലീസ്.

Advertisement