Home Entertainment Celebrities

സങ്കടത്തിലും ചിരി പടർത്തി മാമുക്കോയയുടെ തഗ് ലൈഫ് വീഡിയോകൾ

773

-ഉബൈദ് പൊന്നാനി

ലോക്ക്ഡൗണിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ട്രോളുകളുടെയും ട്രോൾ വീഡിയോകളുടെയും ബഹളമാണ്. ക്വാറന്റൈൻ കാലത്ത് പുറത്തിറങ്ങാതെ അകത്തു പെട്ടുപോയവർക്ക് ഒരുവിധത്തിൽ സമയംകൊല്ലികളുമാണ് ഇത്തരം ട്രോൾ വീഡിയോകളും തഗ് ലൈഫും മറ്റും.

Advertisements

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല് മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് മലയാള സിനിമയിലെ ഹാസ്യതാരം മാമുക്കോയയുടെ തഗ് ലൈഫ് വീഡിയോകളും ട്രോളുകളുമാണ്. മാമുക്കോയ അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും ഉൾപ്പെടുത്തിയാണ് വ്യത്യസ്തതയാർന്ന തഗ് ലൈഫ് വീഡിയോകൾ ട്രോളന്മാർ ഉണ്ടാക്കിയിരിക്കുന്നത്.

എന്താ നിന്റെ പേര്. ‘ജബ്ബാർ’ നായരാ ? ‘അല്ല നമ്പൂതിരി അവർക്കലെ ജബ്ബാർന്ന് പേരുണ്ടവാ’

ഇതുപോലുള്ള നർമ്മം കലർന്ന മാമുക്കോയയുടെ എക്കാലത്തെയും ഹിറ്റ് ഹാസ്യ സംഭാഷണങ്ങളുടെ തഗ് ലൈഫ് വീഡിയോകളാണ് സോഷ്യല് മീഡിയകളിൽ ഇപ്പോൾ ഹിറ്റായി ഓടുന്നത്.

ലോക്ക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്ന് ബോറടിക്കുന്നവർക്ക് ഒരു ആശ്വാസമായി മാറിയിരിക്കുകയാണ് ഇത്തരം ഹാസ്യ വീഡിയോകൾ.

ഉബൈദ് പൊന്നാനി

Advertisement