Home Entertainment Celebrities

കാനഡയിൽ പെട്ടുപോയ മകനെ ഓർത്ത് വിഷമിക്കുന്ന വിജയിയെ ആശ്വസിപ്പിച്ച് തല അജിത്ത്

88

മനുഷ്യ രാശിയെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനമാണ് ലോകം മുഴുവൻ ഇപ്പോൾ. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തമിഴ് നടൻ ദളപതി വിജയ് ഏറെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് കാനഡയിൽ പഠിക്കുകയായിരുന്നു. കൊറോണ വൈറസ് കാനഡയിലും പ്രശ്‌നമാണ്. 30000 ത്തിലധികം പോസിറ്റീവ് കേസുകളും 1000ത്തിലധികം മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മകന് നാട്ടിൽ എത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് താര കുടുംബം.

Advertisements

വിജയിയും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിൽ തന്നെയാണ്. അതേ സമയം ഏറെ വിഷമിച്ചിരിക്കുന്ന വിജയിനെ ആശ്വാസിപ്പിക്കാൻ നടൻ അജിത്ത് ഫോണിൽ വിളിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജെയ്സൺ.

ജെയ്സൺ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സൺ സഞ്ജയെയും നായകൻമാരാക്കി സംവിധായകൻ ശങ്കർ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഹ്രസ്വ ചിത്രങ്ങളിലും മറ്റും ജെയ്സൺ അഭിനയിച്ചിട്ടുണ്ട്.

Advertisement