Home Entertainment Celebrities

കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ: ഇടിവെട്ട് മറുപടി നൽകി ബിഗ്‌ബോസ് താരം സാന്ദ്ര

149

ഏഷ്യാനെറ്റിലെ മലയാളം ബിഗ് ബോസ് സീസൺ 2 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാന്ദ്ര അലക്സാൻഡ്ര. എയർഹോസ്റ്റസ് ആയി തിളങ്ങിയ സാന്ദ്ര ബിഗ് ബോസിലൂടെയാണ് മലയാളികൾക്ക് പരിചിതയായത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. ബിഗ് ബോസിൽ സുജോ മാത്യുവുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് അലക്സാൻഡ്ര വാർത്തകളിൽ നിറഞ്ഞു നിന്നത്.

Advertisements

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യോത്തരങ്ങൾക്കിടയിൽ രസകരമായ പല കാര്യങ്ങളും വെളിപ്പെടുത്തുകയാണ് താരം. ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഉത്തരം.

മികച്ച മത്സരാർഥിയായി തോന്നിയിട്ടുള്ളത് ആർജെ രഘുവാണെന്നും ബിഗ് ബോസിലെ അടുത്ത സുഹൃത്തിനെ ക്കുറിച്ചുള്ള ചോദ്യത്തിനും രഘുവിന്റെ പേര് തന്നെയാണ് താരം പങ്കുവച്ചത്.
ഈ ലുക്കിന്റെ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ എന്റെ മാതാപിതാക്കൾ എന്നായിരുന്നു സാന്ദ്രയുടെ ഉത്തരം.

ഇതിനിടെയിൽ ഒരാൾക്ക് അറിയേണ്ടത് നിങ്ങളുടെ കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു. എന്നാൽ എനിക്ക് വിർജിൻ അറ്റ്ലാന്റിക് എന്ന ഫ്ളൈറ്റ് ഇഷ്ടമായിരുന്നു എന്ന കിടിലൻ മറുപടിയാണ് എയർഹോസ്റ്റസ് കൂടിയായ അലക്സാൻഡ്ര കൊടുത്തത്. ബിഗ് ബോസിലെ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ബിഗ് ബോസ് തന്നെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

ഇനി തിരിച്ച് എയർഹോസ്റ്റസ് ജോലിയിലേക്ക് പോകുമോ എന്നു ചോദിച്ചപ്പോൾ ആ കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും താരം മറുപടി പറഞ്ഞു. കോഴിക്കോട് വെള്ളിമാട് കുന്നാണ് താനിപ്പോൾ തമാസിക്കുന്നതെന്നും താരം വ്യക്തമാക്കി.

Advertisement