Home Entertainment Celebrities

ദുരിതാശ്വാസ നിധികളിലേക്ക് പടുകുറ്റൻ തുകനൽകി ദളപതി വിജയ്, കേരളത്തിനും സഹായം, നൽകുന്നത് 1.30 കോടി

27

ഇന്ത്യയിയലെ കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വൻ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം ദളപതി വിജയ്. പ്രധാനമന്ത്രിയുടെയും തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് ആകെ 1.30 കോടിയാണ് നൽകുകയെന്ന് വിജയ് പ്രഖ്യാപിച്ചു.

ഇതിൽ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ബാക്കി തുക തമിഴ്‌നാടും കേരളവും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യയ്ക്കുമാണ്.

Advertisements

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകുന്ന വിജയ്, ഫെഫ്‌സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നൽകും. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് 5 ലക്ഷം വീതവും വിജയ് നൽകും.

ഇതു കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നേരിട്ടെത്തിക്കാൻ രാജ്യമെമ്പാടുമുള്ള തൻറെ ഫാൻ ക്ലബ്ബുകൾ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ് സിനിമാലോകത്തുനിന്ന് നേരത്തെ രജനീകാന്ത്, അജിത്ത് കുമാർ, കമൽ ഹാസൻ, കാർത്തി, സൂര്യ തുടങ്ങി നിരവധി താരങ്ങൾ കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

Advertisement