Home Entertainment Celebrities

ആദ്യ ഭാര്യ നടി ദിവ്യ ഭാരതിയുടെ പെർഫ്യൂം ഉൾപ്പെടെ പലതും ഭർത്താവ് ഇപ്പോഴും പലതും സൂക്ഷിക്കുന്നു; വെളിപ്പെടുത്തലുമായി രണ്ടാം ഭാര്യ

2577

ബോളിവുഡ് താരസുന്ദരി ദിവ്യ ഭാരതിയുടെ മരണം ഇന്ത്യൻ സിനിമാ മേഖലയിൽ വിവാദമായ ഒന്നായിരുന്നു. സൂപ്പർഹിറ്റ് ചിത്രങ്ങളുമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന താരം പത്തൊൻപതാം വയസ്സിലാണ് വിടപറയുന്നത്. അപാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും വീണായിരുന്നു നടിയുടെ അന്ത്യം.

എന്നാൽ ഇത് കൊലപാതകമാണെന്ന സംശയം ഒരു കാലത്ത് ബാലപ്പെട്ടിരുന്നു. അതിനു പിന്നിൽ ഭർത്താവ് നടൻ സാജിദ് നാദിയവാല ആണെന്നായിരുന്നു ആരോപണം. 1992 ലാണ് സാജിദ് നാദിയവാലയുമായി ദിവ്യ ഭാരതി വിവാഹിതയായത്.

Advertisements

സ്വകാര്യമായൊരു ചടങ്ങിലായിരുന്നു താരവിവാഹം നടന്നത്. 93 ൽ മരിക്കുന്നു. എന്നാൽ ഈ മരണം വീണ്ടും ചര്ച്ചയാകുന്നത് സാജിദിന്റെ രണ്ടാം ഭാര്യയായ വരദ ട്വിറ്ററിലൂടെ നടത്തിയ ഒരു അഭിമുഖത്തിൽ ദിവ്യ ഭാരതിയെ കുറിച്ച് സംസാരിച്ചത്തിലൂടെയാണ്.

Also Read
വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

അവസാനമായി ദിവ്യ ഉപയോഗിച്ച പെർഫ്യൂം, മുടിയിൽ ഉപയോഗിക്കുന്നത്, മറ്റ് ചില വസ്തുക്കളെല്ലാം സാജിദ് സൂക്ഷിക്കുകയാണെന്ന് വരദ പറയുന്നു ആളുകൾ ഇടയ്ക്ക് ദിവ്യ ഭാരതിയെ കുറിച്ച് ചോദിക്കാറുണ്ട്. ചിലപ്പോൾ എന്നെ ട്രോളി കൊണ്ടാവുമെന്നാണ് കരുതുന്നത്.

ദിവ്യ ഇപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അവളുടെ കുടുംബം, പിതാവ്, സഹോദരൻ കുനാൽ, അവരെല്ലാം ഞങ്ങളുടെ കുടുബമാണ്. എല്ലാ ആഘോഷങ്ങളിലും അവരും പങ്കെടുക്കാറുണ്ട്. അതിനാൽ നിങ്ങൾ എന്നെ കളിയാക്കാൻ നോക്കുമ്പോൾ അതൊന്നും എനിക്ക് ഏൽക്കാറില്ലെന്ന് അറിയുക.

അവരുടെ ഓർമ്മ ദിനത്തിൽ, അല്ലെങ്കിൽ പിറന്നാൾ ദിവസം ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. എന്റെ മക്കൾ ദിവ്യയുടെ സിനിമകൾ കാണാറുണ്ട്. ബഡി മമ്മി എന്നാണ് മക്കൾ അവരെ കാണുമ്‌ബോൾ വിളിക്കുന്നത്. അവസാനമായി ദിവ്യ ഉപയോഗിച്ച പെർഫ്യൂം, മുടിയിൽ ഉപയോഗിക്കുന്നത്, മറ്റ് ചില വസ്തുക്കളെല്ലാം സാജിദ് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വരദ പങ്കുവച്ചു.

Also Read
പർദ്ദയും ലവ് ജിഹാദും; വിവാദങ്ങൾക്ക് മറുപടിയുമായി നടി ലെന, കാത്തിരുന്നു കാണാമെന്നും നടി

Advertisement