വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

1505

നിരവധി മികച്ച ക്ലാസിക് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ക്ലാസ്സ് സംവിധായകൻ ആണ് പി പത്മരാജൻ. പെരുവഴിയമ്പലം, നമുക്ക് പാർക്കാൻ മുന്തരിതോപ്പുകൾ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, കരിയിലക്കാറ്റുപോലെ, ഞാൻ ഗന്ധർവൻ, തുടങ്ങിയ പത്മരാജൻ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയുമാണ്.

പത്മരാജൻ സിനിമകളിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല എന്നിവ. ശാരി എന്ന നടിക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രങ്ങൾ കൂടിയാണ് ഇവ രണ്ടും.

Advertisements

എന്നാൽ താൻ അഭിനയിച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട സിനിമ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും ദേശാടനക്കിളി കരയാറില്ല എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ശാരി അവതരിപ്പിച്ച സാലിയുടേത്.

Also Read
എന്നോട് അങ്ങനെ ടിനി ടോം ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ആ സംഭവത്തിന് ശേഷം ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

പല ഘട്ടങ്ങളിലും നിമ്മിയുടെ താങ്ങും പിന്തുണയും സാലി തന്നെയാണ്. എന്നാൽ ഫ്രെയിമിന് പുറത്ത് നേരെ തിരിച്ചാണ് എന്നാണ് താരം പറയുന്നത്. സിനിമാസെറ്റിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്നത് കാർത്തിക ആയിരുന്നു എന്നാണ് താരം പറയുന്നത്.

സിനിമ മേഖലയിലെ ആരുമായും താൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല എന്നും എന്നാൽ കാർത്തികയുടെ ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എപ്പോഴും ഫോൺ വിളിക്കുകയോ കാണാറ് ഒന്നും തന്നെ ചെയ്യാറില്ലെങ്കിലും നേരിൽ കണ്ടാൽ ഞങ്ങൾ കുറെ നേരം ഇരുന്നു ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും ശാരി പറഞ്ഞു.

ശാരിയുടെ വാക്കുകൾ ഇങ്ങനെ:

സിനിമ മേഖലയിലെ ആരുമായി ഞാൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും സംസാരിക്കാറുള്ളത് കാർത്തികയുമായാണ്. പക്ഷെ എപ്പോഴും ഫോണിൽ സംസാരിക്കുകയോ കാണുകയോ ചെയ്യാറില്ല. എന്നാൽ ഞങ്ങൾ നേരിൽ കണ്ടാൽ കുറെ നേരം ഇരുന്നു സംസാരിക്കാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തികളിൽ ഒരാൾ കാർത്തികയാണ്.

ആദ്യ സിനിമയിൽ പോലും സെറ്റിലൊക്കെ വച്ച് എന്നെ സഹായിക്കുകയും എനിക്ക് ഡയലോഗെല്ലാം പറഞ്ഞു പഠിപ്പിച്ചു തരുന്നത് കാർത്തിക ആയിരുന്നു. ഇപ്പോഴും ആ ബന്ധം നില നിർത്തുന്നുണ്ട്. ദേശാടനക്കിളികൾ കരായാറില്ല എന്ന സിനിമയിൽ ഞാൻ ഒഴികെ ഉള്ളവർ എല്ലവരും മുൻപേ അഭിനയിച്ച തെളിഞ്ഞ താരങ്ങളാണ്. ഞാനായിരുന്നു പുതുമുഖം.

മോഹൻലാൽ ആയാലും ഉർവശി ആയാലും കാർത്തിക ആയാലും മികച്ച അഭിനേതാക്കളാണ്. അപ്പോൾ അങ്ങനെ ഉള്ളവരുടെ കൂടി അഭിനയിക്കാൻ തന്നെ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. ഡയലോഗ് തെറ്റാതെ പറയണേ എന്ന് മാത്രമായിരുന്നു എന്റെ ആകെ പ്രാർത്ഥന.

Also Read
അവന്റെ മ ര ണശേഷം ഒരു ശൂന്യത ആയിരുന്നു, ഇപ്പോൾ ഞാൻ ആ വീട്ടിലേക്ക് പോകാറില്ല; ഓട്ടോഗ്രാഫിലെ ശരത്തിന്റെ മ ര ണം ഉണ്ടാക്കിയ വേദയെ കുറിച്ച് സീരിയൽ താരം രഞ്ജിത്

അതിലും കാർത്തിക ഒരുപാട് സഹായിച്ചു. പ്രേക്ഷകർക്ക് എന്റെ ഇഷ്ടപ്പെട്ട ചിത്രം ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ ആണെങ്കിലും എനിക്ക് ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയാണ് കൂടുതൽ ഇഷ്ടം. രണ്ട് സിനിമകളും ഒരുപോലെ നല്ലതാണ്. എന്നിരുന്നാലും എന്റെ ആദ്യത്തെ പടം ആയതുകൊണ്ടും എനിക്ക് അത് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ്.

സാലിയുടേത് വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു. ആദ്യത്തെ ചിത്രത്തിൽ തന്നെ അത്രയും ശക്തമായ ഒരു കഥാപാത്രമാണ് കിട്ടിയത്. അതും ഒരു ലെജൻഡറി ഡയറക്ടറുടെ ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. പത്മരാജൻ സാറിനൊപ്പം എനിക്ക് നല്ല നല്ല ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.

അദ്ദേഹം ഇല്ല എന്ന് പറയുന്നത് എനിക്ക് മാത്രമല്ല മുഴുവൻ മലയാള സിനിമയ്ക്കും ഒരു തീരാ നഷ്ടം തന്നെയാണ്. മലയാളത്തിൽ ആദ്യമായി സ്വവർഗ അനുരാഗം തുറന്നു സംസാരിച്ച, ആ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ചിത്രമാണ് 1986ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദേശാടനക്കിളികൾ കരയാറില്ല.

രണ്ട് പെൺ സുഹൃത്തുക്കളുടെ ഇടയിൽ അവർ പോലും അറിയാതെ വളരുന്ന സ്‌നേഹത്തെ വളരെ മനോഹരമായാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചത്. അ ശ്ലീ ലം എന്ന കാറ്റഗറിയിൽ മലയാളികൾ മാറ്റിനിർത്തിയ സ്വ വ ർ ഗാ നു രാ ഗത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യൻസ് ആയിരുന്നു ആ ചിത്രത്തിലൂടെ മലയാളകൾ കണ്ടത്.

Also Read
എനിക്ക് അത് സ്ഥിരീകരിക്കുന്നത് രണ്ടു വർഷം മുൻപാണ്, കഠിനമായ വേദനകളുടെ കാലമായിരുന്നു പിന്നീട്; തന്റെ രോഗത്തെ കുറിച്ച് ലിയോണ ലിഷോയ്

Advertisement