എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു, ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധം സഹിക്കാതെ എഴുതിയതാണ്: പരാജയപ്പെട്ട ആ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് എസ്എൻ സ്വാമി

12806

മലയാളികളുടെ പ്രിയപ്പെട്ട രചയിതാവാണ് എസ് എൻ സ്വാമി. നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ആണ് അദ്ദഹം തിരക്കഥ ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലിന്റെയും മമ്മൂട്ടി യുടെയും കരിയറിലെ ഏറെ വമ്പൻ ഹിറ്റുകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവയാണ്.

അമൽ നീരദിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്ര മായിരുന്നു സാഗർ ഏലിയാസ് ജാക്കി. 1987ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബ സ്റ്ററുകളിൽ ഒന്നായ ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാൽ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ പുനരാവിഷ്‌കരിക്കുക ആയിരുന്നു ഈ സിനിമയിലൂടെ അമൽ നീരദ്.

Advertisements

എസ്എൻ സ്വാമിയുടേത് ആയിരുന്നു സാഗർ ഏലിയാസ് ജാക്കിയുടെ തിരക്കഥ. ഇരുപതാം നൂറ്റാണ്ടിന്റെ തിരക്ക ഥയും സ്വാമി ആയിരുന്നു രചിച്ചത്. എന്നാൽ തനിക്ക് സാഗർ ഏലിയാസ് ജാക്കിക്ക് വേണ്ടി തിരക്കഥയെഴുതാൻ താൽപര്യമില്ല എന്നായിരുന്നു എസ് എൻ സ്വാമി പറയുന്നത്.

Also Read
വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ അത് ചെയ്തത് എന്നും പറയു കയാണ് എസ്എൻ സ്വാമി. സാഗർ ഏലിയാസ് ജാക്കി എടുത്ത രീതിയിൽ താൻ തൃപ്തനല്ലെന്നും സിനിമയുടെ സ്ട്രക്ചർ ശരിയായിട്ടില്ലെന്നും ലോൺ തിങ്കർ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ എസ്എൻ സ്വാമി പറഞ്ഞു.

ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സാഗർ ഏലിയാസ് ജാക്കി എന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂർ വന്നത്. പക്ഷെ, എന്നാലും എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല അത് ചെയ്യാൻ. ആന്റണിയുടെ നിർബന്ധം കൊണ്ട് ഞാൻ എഴുതിയതാണ്.

അങ്ങനെ എഴുതിയെങ്കിലും വിചാരിച്ച പോലെ ഐ ആം നോട്ട് ഹാപ്പി. എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സിനിമയുടെ ഫ്രഷ്നെസ് ഒന്നും അതിനില്ല. അമൽ നീരദ് ഒരു ഡയറക്ടർ എന്ന രീതിയിൽ അത് മനോഹരമായി എടുത്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം കാര്യമില്ല.

ബാക്കിയുള്ള സ്ട്രക്ചർ ഒന്നും പോരായിരുന്നു. ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമക്ക് സാഗർ ഏലിയാസ് ജാക്കിയിൽ നിന്ന് നോക്കുമ്പോൾ അതിനെ പ്ലേസ് ചെയ്യാൻ പറ്റില്ല. അയാൾക്ക് ഒരു കഥയേ ഉള്ളൂ പറയാൻ ആ കഥ കഴിഞ്ഞു.

പിന്നെ നമ്മൾ കഥ പറഞ്ഞാൽ ആൾക്കാര് വിശ്വസിക്കില്ല. ജയിലിൽ പോയ ആൾ എങ്ങനെയാടാ പുറത്തു വന്നത് എന്ന് ചോദിക്കും. വേണമെങ്കിൽ ഞാൻ അത് ആത്മാർത്ഥതയില്ലാതെ ചെയ്തു എന്ന പറയാം. കാരണം എത്ര ശ്രമി ച്ചിട്ടും എന്നെക്കൊണ്ട് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നും എസ്എൻ സ്വാമി പറഞ്ഞു.

Also Read
പെട്ടെന്ന് അയാൾ ദിലീപേട്ടനെ തല്ലി, ദിലീപേട്ടൻ തിരിച്ചും തല്ലി, ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി നവ്യാ നായർ

അതേസമയം, എസ്എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന സിബിഐ സീരീസിലെ അഞ്ചാ മത്തെ സിനിമ സിബിഐ 5 ദി ബ്രെയിൻ റിലീസിന് തയാറെടുത്തിരിക്കുകയാണ്. കെ മധുവാണ് സംവിധാനം. ആരാധകർ ഏറെ പ്രതീക്ഷയെടോ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്.

Advertisement